ഇമിഗ്രേഷന്‍

പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യം; ഇന്ത്യക്കാരെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്

ഓസ്‌ട്രേലിയന്‍ മോഡല്‍ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം ബ്രിട്ടനില്‍ നടപ്പിലാക്കുന്നതോടെ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കൈവിട്ട് പോകുമെന്ന് മൈഗ്രേഷന്‍ വാച്ച് യുകെയുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ തള്ളിക്കയറ്റം ഒഴിവാക്കാനായി ബ്രക്‌സിറ്റ് ഹിതപരിശോധന നടത്തി സ്വതന്ത്രമായാലും ബ്രിട്ടനിലെ പുതിയ പോയിന്റ്‌സ് ബേസ്ഡ് സിസ്റ്റത്തിന് കീഴില്‍ വര്‍ക്ക് വിസകള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 660 മില്ല്യണിലേറെ ജനങ്ങള്‍ അപേക്ഷിക്കാനുള്ള യോഗ്യത നേടുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രം 250 മില്ല്യണിലേറെ പേര്‍ വിസയ്ക്കായി അപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഇതുവഴി ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കൈവിട്ട് മുന്നേറുമെന്നാണ് മൈഗ്രേഷന്‍ വാച്ച് യുകെ പറയുന്നത്. അതുകൊണ്ടു കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങള്‍ വേണമെന്നാണ് ആവശ്യം.

ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ വിസാ സിസ്റ്റം കോവിഡ് പശ്ചാത്തലത്തില്‍ പുനഃപ്പരിശോധിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തൊഴിലില്ലായ്മ നേരിടുന്ന ബ്രിട്ടീഷുകാര്‍ക്ക് ജോലി നല്‍കാന്‍ ഇതുവഴി സാധിക്കുമെന്നും മൈഗ്രേഷന്‍ വാച്ച് വാദിക്കുന്നു. സ്‌കീമിന് കീഴില്‍ വര്‍ക്ക് വിസ നേടാന്‍ സാധിക്കുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും ഇവര്‍ പ്രീതി പട്ടേലിനോട് ആവശ്യപ്പെട്ടു. കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനും, ജോബ് ഓഫറുമാണ് അടിസ്ഥാന ആവശ്യങ്ങള്‍. ഇത് മലയാളികടങ്ങുന്ന ഇന്ത്യന്‍ സമൂഹം നേടിയെടുക്കുമെന്നാണ് വിലയിരുത്തല്‍ .

ലാഭത്തില്‍ സംഘടിതരല്ലാത്ത വിദേശ ജോലിക്കാരെ ജോലിക്കെടുക്കാന്‍ ബിസിനസ് മേഖല ശ്രമിക്കുമെന്നാണ് മൈഗ്രഷന്‍ വാച്ച് ആരോപിക്കുന്നത്. 'ലേബറിന് കീഴില്‍ സംഭവിച്ചത് പോലെ കുടിയേറ്റം പരിധികള്‍ ലംഘിക്കും. തൊഴിലില്ലായ്മ ഉയരുമ്പോള്‍ ഇത് പാടില്ല. വിസ നല്‍കുന്നവരുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കണം എന്നാണ് മൈഗ്രഷന്‍ വാച്ച് ചെയര്‍മാന്‍ ആല്‍പ് മെഹ്മെറ്റ് പറയുന്നത്.

അതേസമയം, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഇത്രയും പേര്‍ യുകെയില്‍ എത്തുമെന്ന കണക്കില്‍ കാര്യമില്ലെന്ന് ഹോം ഓഫീസ് വക്താവ് പറഞ്ഞു. ആകെ എണ്ണം കുറയ്ക്കാന്‍ പുതിയ സിസ്റ്റം ഉപകരിക്കും എന്നാണ് ഹോം ഓഫീസ് പറയുന്നത്.

പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനത്തിലൂടെ വിദേശിയര്‍ക്കും യൂറോപ്പുകാര്‍ക്കും ഒരേ മാനദണ്ഡം കൊണ്ടുവരുക വഴി മലയാളികള്‍ക്കും ഇത് പ്രയോജനകരമാണ്. മലയാളി നഴ്‌സുമാര്‍ക്കും പ്രൊഫഷനുകാര്‍ക്കും 25600 പൗണ്ട് പരിധിയില്‍ കൂടുതല്‍ വേതനം ഉള്ളതിനാല്‍ വിസക്ക് തടസമുണ്ടാകില്ല. ഇവരുടെ ആശ്രിതര്‍ക്കും എത്താനാവും. പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് യുകെയിലേക്ക് ജോലിക്കെത്തുന്ന വിദേശികള്‍ക്ക് പരമാവധി 70 പോയിന്റുകളാണ് ലഭിക്കുക. ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവിന് 10 പോയിന്റുകളും തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റുകളും ലഭിക്കും. 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയില്‍ ശമ്പളമുള്ളവര്‍ക്ക് 10 പോയിന്റുകളും 25,600 പൗണ്ടിന് മേല്‍ ശമ്പളമുള്ളവര്‍ക്ക് 20പോയിന്റുകളും ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ളവര്‍ക്കും ശരിയായി സ്കില്‍ ലെവലുകളുള്ള ജോലികള്‍ക്കായെത്തുന്നവര്‍ക്കും 20 പോയിന്റുകളും ലഭിക്കും. പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവര്‍ക്ക് പത്തും സയന്‍സ്, ടെക്നോളജി, മാത്തമാറ്റിക്സ്, എന്‍ജിനീയറിംഗ് എന്നിവയില്‍ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവര്‍ക്ക് 20 പോയിന്റുകളും ലഭിക്കും.

ഇംഗ്ലീഷ് എങ്ങനെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കുടിയേറ്റക്കാര്‍ക്ക് പോയിന്റും നല്‍കും. ചില കേസുകളില്‍ 23,000 പൗണ്ട് വരെ ശമ്പളം നേടുന്നവര്‍ക്കും യോഗ്യതകള്‍ അനുസരിച്ച് വിസകള്‍ അനുവദിക്കും. എല്ലാ കുടിയേറ്റക്കാര്‍ക്കും സുരക്ഷിതമായ ജോബ് ഓഫര്‍ വേണമെന്ന നിര്‍ബന്ധമുണ്ട്. ജോലിക്കാരുടെ കുറവുള്ള മേഖലകളില്‍ കൂടുതല്‍ പോയിന്റും ലഭിക്കും. വരുമാനം നോക്കാതെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന ആളുകളുടെ യോഗ്യതയാണ് ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റം. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഈ മാറ്റം അനുഗ്രഹമാകും.

ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും, യുകെയില്‍ വിദ്യാഭ്യാസം നേടിയവര്‍ക്കും കൂടുതല്‍ പോയിന്റും ലഭിക്കാനാവസരം ഉണ്ട് . എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തൊഴിലില്ലായ്‌മ വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനം തടയുവാനാണ് സമ്മര്‍ദ്ദം.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions