Don't Miss

മെല്‍ബണില്‍ മലയാളി യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

മെല്‍ബണ്‍ : മലയാളി യുവാവിനെ ഓസ്‌ട്രേലിയയില്‍ താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആലുവ ചെളിക്കുഴിയില്‍ ഡോ.ഐ.സി ബഞ്ചമിന്റെ മകന്‍ അമിത് ബഞ്ചമി(27)നെയാണ് മെല്‍ബണിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അമിത് പിതാവുമായി സംസാരിച്ചിരുന്നു.

എല്ലാദിവസവും ഫോണ്‍ ചെയ്തിരുന്ന മകന്‍ ചൊവ്വയും ബുധനും വിളിച്ചിരുന്നില്ല. അങ്ങോട്ട് വിളിച്ചപ്പോള്‍ ഫോണും എടുത്തില്ല. തുടര്‍ന്ന് ഡോ. ബെഞ്ചമിന്‍ മെല്‍ബണിലുള്ള ബന്ധു മുഖേന പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അമിത്തിന്റെ വീട്ടില്‍ എത്തി പോലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കിടക്കയില്‍ മരിച്ച് കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെല്‍ബണില്‍ സംസ്‌കരിക്കാനാണ് തീരുമാനം. മാതാവ് ഡോ.അനില ഏതാനും വര്‍ഷം മുമ്പാണ് മരിച്ചത്. ഏക മകനാണ് അമിത്. മള്‍ട്ടി മീഡിയ കോഴ്‌സ് പൂര്‍ത്തിയാക്കിയ അമിത് മെല്‍ബണില്‍ ജോലി ചെയ്യുകയായിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions