Don't Miss

പെട്ടിമുടി ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണസംഖ്യ 61 ആയി

മൂന്നാര്‍ : രാജമല പെട്ടിമുടിയില്‍ ഈ മാസം ഏഴിനുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി ചൊവ്വാഴ്ച കണ്ടെത്തി. ഒരു കുട്ടിയുടെയും സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇനി ഒമ്പത് പേരെ കൂടിയാണ് ദുരന്ത ഭൂമിയില്‍ നിന്ന് കണ്ടെത്താനുള്ളത്.

പെട്ടിമുടിയില്‍ ദുരന്തം നടന്ന സ്ഥലത്തുനിന്നും നാലു കിലോമീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മണ്ണിടിച്ചിലില്‍ കൂടുതല്‍ പേര്‍ പുഴയില്‍ വീണിരിക്കാമെന്ന ധാരണയില്‍ പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ലയങ്ങള്‍ നിലനിന്നിരുന്ന സ്ഥലത്തു അടിഞ്ഞുകൂടിയ മണ്ണും വലിയ പാറകളും നീക്കിയും തിരച്ചില്‍ നടക്കുന്നുണ്ട്.

തിരച്ചില്‍ 12ാം ദിവസവും തുടരുകയാണ്. മുഴുവന്‍ പേരെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ നടത്താനാണ് തീരുമാനം.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions