Don't Miss

കൊച്ചിയില്‍ എട്ടാംക്ലാസുകാരി പീഡനത്തിനിരയായത് മാസങ്ങളോളം, 6 പ്രതികളും അതിഥിതൊഴിലാളികള്‍

കൊച്ചി: കേരളത്തെ ഞെട്ടിച്ച, കൊച്ചിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ എട്ടാംക്ലാസുകാരി ഒന്നരമാസം ഗര്‍ഭിണിയെന്ന് ആശുപത്രി അധികൃതര്‍. കേസിലെ ആറ് പ്രതികളും അതിഥിതൊഴിലാളികള്‍ ആണ്. പെണ്‍കുട്ടിയുടെ വീടിനടുത്തായി താമസിച്ചിരുന്ന പ്രതികള്‍ കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും കഴിഞ്ഞ മാര്‍ച്ചില്‍ ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു.

അമ്മയുടെ മരണത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി കഴിഞ്ഞു വന്നിരുന്നത്. കടുത്ത വിഷാദത്തിന് അടിപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ ഡോക്ടറുടെ അടുത്തെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്. ഇതോടെ വിവരം ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയും മൂന്ന് യുപി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര 1 സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റു മൂന്നു പ്രതികളും ഇതര സംസ്ഥാന തൊഴിലാളികളാണ്. പോക്‌സോ നിയമപ്രകാരമാണു കേസ്. നാടുവിട്ട പ്രതികളെ കണ്ടെത്താന്‍ യുപി പൊലീസിന്റെ സഹായം തേടി.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions