Don't Miss

സുശാന്തിന് മയക്കുമരുന്ന് നല്‍കി; റിയ ചക്രബര്‍ത്തിയുടെ കുറ്റസമ്മതം, അറസ്റ്റ്

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ കാമുകി നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. ലഹരി മരുന്ന് കേസിലാണ് അറസ്റ്റ്. സുശാന്ത് മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നുവെന്ന് റിയ ചക്രബര്‍ത്തി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. സുശാന്തിനൊപ്പം മയക്കുമരുന്നു നിറച്ച സി​ഗരറ്റ് വലിച്ചിരുന്നുവെന്നാണ് റിയ ചോദ്യം ചെയ്യലില്‍ പറഞ്ഞിരിക്കുന്നത്. സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി വഴിയാണ് റിയ മയക്കുമരുന്നു സംഘടിപ്പിച്ചിരുന്നത്.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍.സി.ബി അറിയിച്ചു.സുശാന്ത് സിങ് മരണുമായി ബന്ധപ്പെട്ട് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ റിയ ചക്രബര്‍ത്തിയുടെ വസതിയിലെത്തിലെത്തി പരിശോധന നടത്തിയിരുന്നു. സുശാന്തിന്റെ മരണത്തില്‍ ലഹരി മരുന്ന് മാഫിയയ്ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിന് തയ്യാറാണെന്ന് റിയ ചക്രബര്‍ത്തി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. റിയയ്‌ക്കെതിരെ മാധ്യമങ്ങളും ഒരു സംഘവും പ്രവര്‍ത്തിക്കുകയാണെന്നും ഇരുവരും തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും അതൊരു കുറ്റമാണങ്കില്‍ ആ കുറ്റത്തിന്റെ ഫലം ഏറ്റുവാങ്ങാന്‍ റിയ തയ്യാറാണെന്നുമായിരുന്നു റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സി.ബി.ഐ, എന്‍ഫോഴ്‌സമെന്റ്, നാര്‍കോട്ടിക്‌സ് ഉള്‍പ്പടെ മൂന്ന് കേന്ദ്ര ഏജന്‍സികളാണ് സുശാന്ത് സിങിന്റെ മരണം അന്വേഷിക്കുന്നത്. റിയയും കുടുംബവും സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും സമ്പത്ത് കവര്‍ന്നെടുക്കുകയും ചെയ്തുവെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം റിയയും കുടുംബവും നിഷേധിച്ചിരുന്നു.

ലഹരിക്കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് ഷോവിക്നെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജര്‍ സാമൂവല്‍ മീരാന്‍ഡയെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റിയയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. റിയയെയും സഹോദരന്‍ ഷോവിക്, സുശാന്ത് സിങ്ങിന്റെ മാനേജര്‍ സാമുവേല്‍ മിറിന്‍ഡ, സ്റ്റാഫ് ദീപേഷ് സാവന്ത് എന്നിവരെയാണ് നാളെ കോടതിയില്‍ ഹാജരാക്കുക. പ്രതികളെ റിമാന്‍ഡില്‍ വിട്ടുകിട്ടാന്‍ എന്‍.സി.ബി കോടതിയോട് ആവശ്യപ്പെടും.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions