Don't Miss

കുമ്പസാര രഹസ്യം വൈദികര്‍ പൊലീസില്‍ അറിയിക്കണം; ഇല്ലെങ്കില്‍ അകത്താവും!

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിന് പുതിയ നിയമവുമായി ക്വീന്‍സ് ലാന്റ്. ലൈംഗിക അതിക്രമം അടങ്ങുന്ന കുമ്പസാര രഹസ്യം വൈദികര്‍ പൊലീസില്‍ അറിയിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. കുറ്റകൃത്യം അടങ്ങുന്ന കുമ്പസാര രഹസ്യം മറച്ചുവെക്കുന്ന വൈദികരെ മൂന്ന് വര്‍ഷം വരെ തടവിന് ശിക്ഷിക്കാമെന്നും നിയമത്തില്‍ പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനാണ് പുതിയ നിയമം.

'കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി ഇനിമുതല്‍ കത്തോലിക്കാ വൈദികര്‍ക്ക് കുമ്പസാര രഹസ്യം വെളിപ്പെടുത്തേണ്ടി വരും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യത്തില്‍ കുമ്പസാരത്തിന്റെ പവിത്രത ആയുധമാക്കേണ്ടതില്ലെന്നും' നിയമം വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് നിയമം മൂലം സംരക്ഷണം നല്‍കുന്നതിന് ഈ നിയമം സഹായകരമാകുമെന്ന് ക്വീന്‍സ് ലാന്റ് നിയമ മന്ത്രി മാര്‍ക്ക് റയാന്‍ പറഞ്ഞു.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം സമൂഹത്തിലെ എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറയുന്നു. മുമ്പ് കുട്ടികളെ ദുരുപയോഗിച്ച കാര്യമാണെങ്കില്‍ പോലും വൈദികര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും റയാന്‍ പറഞ്ഞു.

എന്നാല്‍ ഈ നിയമം അനുസരിക്കുന്നതിനു മുമ്പ് ജയിലില്‍ പോകുമെന്നാണ് കത്തോലിക്കാ ബിഷപ്പുമാരുടെ നിലപാട് എന്ന് എംപി സ്റ്റീഫന്‍ ആന്‍ഡ്രൂസ് പറഞ്ഞു. പ്രതിപക്ഷം നിയമത്തെ അനുകൂലിച്ചെങ്കിലും സ്റ്റീഫന്‍ മാത്രമാണ് എതിര്‍ത്തത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions