Don't Miss

മലപ്പുറത്ത് പതിമൂന്നുകാരിയെ പിതാവും സഹോദരനും പീഡിപ്പിച്ചു


വളാഞ്ചേരി: പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ പിതാവിന് പിന്നാലെ സഹോദരനും പിടിയില്‍. വളാഞ്ചേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. കൗണ്‍സിലിങ്ങിനിടെയാണ് സഹോദരനും പീഡിപ്പിച്ചിരുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്.

മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇവരുടെ പിതാവും അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയെയും മൂന്ന് സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ചതിനാണ് ഇവരുടെ അച്ഛനെ ഏഴു മാസം മുമ്പ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, നാലു കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

കൗണ്‍സിലിങ്ങിലാണ് സഹോദരനും തന്നെ പീഡിപ്പിച്ചെന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വളാഞ്ചേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions