Don't Miss

25,555 രൂപയ്ക്ക് ഇന്ത്യയില്‍ നിന്ന് ലണ്ടന്‍ സര്‍വീസിന് സ്പൈസ്ജെറ്റ്

ഇന്ത്യയില്‍ നിന്നു ലണ്ടനിലേക്കു പറക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനാവാന്‍ സ്പൈസ്ജെറ്റ്. ഇന്ത്യയില്‍ നിന്നു ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലേക്കു നേരിട്ടു പറക്കാന്‍ ബജറ്റ് എയര്‍ലൈനായ സ്പൈസ്ജെറ്റ് ഒരുങ്ങുന്നു. ഡിസംബര്‍ നാലു മുതല്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിലേക്കാണു സ്പൈസ്ജെറ്റ് സര്‍വീസ് നടത്തുക.

യു കെയുമായുള്ള 'എയര്‍ ബബ്ള്‍' ധാരണയുടെ ഭാഗമായാണു പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. ആഴ്ചയില്‍ രണ്ടു തവണ ഡല്‍ഹി-ലണ്ടന്‍ - ഡല്‍ഹി റൂട്ടിലും ആഴ്ചയിലൊരു ദിവസം മുംബൈ - ലണ്ടന്‍ - മുംബൈ റൂട്ടിലുമാണു സ്പൈസ്ജെറ്റ് പറക്കുക.

ജീവനക്കാരുള്‍പ്പടെ പാട്ടത്തിനെടുത്ത എയര്‍ബസ് എ 330 -900 നിയൊ വിമാനമാണ് സ്പൈസ്ജെറ്റ് ലണ്ടന്‍ സര്‍വീസിന് ഉപയോഗിക്കുക. പോര്‍ച്ചുഗീസ് ചാര്‍ട്ടര്‍ ഓപ്പറേറ്ററായ ഹൈഫ്ലൈയാണു സ്പൈസ്ജെറ്റിന് ഈ വിമാനം പാട്ടത്തിനു നല്‍കുകയെന്നാണ് വിവരം . ഇരട്ട ഇടനാഴിയുള്ള വിമാനത്തില്‍ ആകെ 371 സീറ്റാണുള്ളത്: ഇക്കോണമി ക്ലാസില്‍ 353, ബിസിനസ് ക്ലാസില്‍ 18.

പുതിയ സര്‍വീസ് ആരംഭിക്കുന്നതു പ്രമാണിച്ച് ഡല്‍ഹി - ലണ്ടന്‍, മുംബൈ - ലണ്ടന്‍ റൂട്ടുകളിലെ മടക്കയാത്രാ ടിക്കറ്റ് നിരക്ക് 53,555 രൂപ മുതലാവുമെന്നും സ്പൈസ്ജെറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി - ലണ്ടന്‍, മുംബൈ - ലണ്ടന്‍ ടിക്കറ്റുകള്‍ 25,555 രൂപ മുതലും ലണ്ടന്‍ - ഡല്‍ഹി, ലണ്ടന്‍ - മുംബൈ ടിക്കറ്റുകള്‍ 29,555 രൂപ മുതലും ലഭ്യമാവും.

രണ്ടു മാസം മുമ്പ് ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താരയും ലണ്ടനിലേക്കു പുതിയ സര്‍വീസ് തുടങ്ങിയിരുന്നു. വിസ്താരയ്ക്കും സ്പൈസ്ജെറ്റിനും പുറമെ എയര്‍ ഇന്ത്യയും ലണ്ടനിലേക്കു നിലവില്‍ ചാര്‍ട്ടര്‍ സര്‍വീസ് നടത്തുന്നുണ്ട്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions