സ്പിരിച്വല്‍

മാതൃഭക്തിയിലൂടെ ക്രിസ്തുവിലേക്കെന്ന സന്ദേശവുമായി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ

പരിശുദ്ധ ദൈവ മാതാവിനോടുള്ള യഥാര്‍ത്ഥ ഭക്തിയും സ്‌നേഹവും വഴി യേശുവുമായി ഐക്യപ്പെടുകയെന്ന സന്ദേശമേകിക്കൊണ്ട് സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ 10 ന് നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷ നടക്കും .
ഉച്ചയ്ക്ക് 12 മുതല്‍ 1.15 വരെ

https://youtu.be/V-XFIIoTN5A എന്ന ലിങ്കില്‍ ഈ ശുശ്രൂഷയില്‍ പങ്കെടുക്കാവുന്നതാണ് .

മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവില്‍ അതിജീവിക്കുകയെന്ന അനുഗ്രഹ സുവിശേഷവുമായി സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക .

ഡയറക്ടര്‍ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ , ഓസ്‌കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജ് സ്പിരിച്വല്‍ ഡയറക്ടര്‍ കാനന്‍ ജോണ്‍ യുഡ്രിസ്, അമേരിക്കയില്‍ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ ജോര്‍ജ് പട്ടേരില്‍ , സെഹിയോന്‍ യുകെ കാത്തലിക് മിനിസ്ട്രി യുടെ പ്രമുഖ ശുശ്രൂഷകനും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍. ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .1 മണിമുതല്‍ 4 വരെ ഇംഗ്ലീഷ് കണ്‍വെന്‍ഷനും നടക്കും . .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ +44 7506 810177

അനീഷ് 07760 254700

ബിജുമോന്‍ മാത്യു 07515 368239

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions