Don't Miss

അമേരിക്കയില്‍ നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി മലയാളി നഴ്സ്

കോവിഡ് പ്രതിരോധ രംഗത്ത് അടക്കം കാഴ്ചവെച്ച മികവിനു അമേരിക്കയിലെ ഈ വര്‍ഷത്തെ നഴ്സ് ഓഫ് ദ ഇയര്‍ പുരസ്കാരത്തിന് അര്‍ഹയായി മലയാളി നഴ്സ്. കോട്ടയം സ്വദേശിനിയായ അഡ്വക്കേറ്റ് ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിലെ നഴ്‌സായ ജിഷാ ജോസഫിനാണ് പുരസ്കാരം ലഭിച്ചത്. അമേരിക്കയിലെ മലയാളി സമൂഹത്തിനു മാത്രമല്ല ഇന്ത്യന്‍ നഴ്സുമാരുടെ ഒന്നടങ്കം അഭിമാനം ഉയര്‍ത്തിയ നേട്ടമാണ് ജിഷാ ജോസഫിന്റേത്.

കോവിഡ് പ്രതിരോധ രംഗത്ത് അടക്കം കാഴ്ചവെച്ച മികച്ച സേവനമാണ് ജിഷയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ജിഷ ജോലി ചെയ്യുന്ന അഡ്വക്കേറ്റ് ലൂഥറന്‍ ജനറല്‍ ഹോസ്പിറ്റലിന്റെ ചരിത്രത്തില്‍ മികച്ച നഴ്സിനുളള പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി നഴ്സ് കൂടിയാണ് ജിഷാ ജോസഫ്.

അമേരിക്കയിലെ ചിക്കാഗോയിലാണ് ജിഷ കുടുംബസമേതം താമസിക്കുന്നത്. ഇടുക്കി തടിയമ്പാട് സ്വദേശി ശൗര്യമാക്കല്‍ സുഭാഷ് ആണ് ഭര്‍ത്താവ്. ഏകമകള്‍ റുത്ത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions