Don't Miss

ജോസ് കെ. മാണിക്കെതിരെ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണ്: മാണിയുടെ മരുമകന്‍

കോട്ടയം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ് എം.പി ജോസഫ്. സി.പി.എം സഹകരണം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞു.

ജോസ് കെ. മാണിക്ക് എല്‍.ഡി.എഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് ജോസഫ്.

കോണ്‍ഗ്രസ് മനോഭാവമുള്ള ഒരു വ്യക്തിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും ഇടത് പ്രവര്‍ത്തകന് വോട്ട് ചെയ്യാന്‍. മാണി സാറിന് പോലും അവിടെ പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. ആ ഭീഷ്മാചാര്യന് പോലും അവിടെ മൂന്ന് വര്‍ഷത്തില്‍ താഴെയെ നില്‍ക്കാന്‍ പറ്റിയുള്ളൂ. അദ്ദേഹം തിരിച്ചുവന്നു. കഴിഞ്ഞ തവണ പോലും കുറച്ചുനാള്‍ യു.ഡി.എഫില്‍ നിന്നും മാറി നിന്നെങ്കിലും അദ്ദേഹം തിരിച്ചുവരികയായിരുന്നെന്നും ജോസഫ് പറഞ്ഞു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions