Don't Miss

ഓക്‌സ്‌ഫോര്‍ഡില്‍ ബീഫ് നിരോധനം, പിന്നില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി

ലണ്ടന്‍ : ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയെ 'മീറ്റ് ഫ്രീ' കാമ്പസാക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി. എന്നാല്‍ ഇതിനു സംഘപരിവാറിന്റെ ബീഫ് നിരോധനവമായി ബന്ധമില്ല. പകരം സര്‍വകലാശാലയിലെ ഹരിതഗൃഹ പ്രസാരണത്തില്‍ കുറവ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പസിനെ മാംസ ഉപയോഗം നിര്‍ത്തണമെന്ന ആവശ്യവുമായി ഓക്‌സ്‌ഫോഡ് വിദ്യാര്‍ഥി യൂണിയന്‍ മുന്നോട്ട് വന്നിട്ടുള്ളത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ കോളേജിലെ വിഹാന്‍ ജെയിന്‍ എന്ന വിദ്യാര്‍ഥിയാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട്.

വിഹാന്‍ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥി യൂണിയനോട് ക്യാംപസിലെ ഭക്ഷ്യശാലകളില്‍ ബീഫ്, ആട് എന്നിവയുടെ മാംസം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം സമര്‍പ്പിച്ചത്. ഈ പ്രമേയം വിദ്യാര്‍ഥി യൂണിയനില്‍ 31 വോട്ടുകള്‍ നേടിയാണ് പാസായിട്ടുള്ളത്. ഒന്‍പത് പേര്‍ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തപ്പോള്‍ 13 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ഓക്‌സ്‌ഫോഡ് കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രമേയം വിശദമാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തില്‍ 2030ല്‍ നേടണമെന്ന് വിചാരിക്കുന്ന നേട്ടം ബീഫ്, മട്ടണ്‍ നിരോധനത്തിലൂടെ സാധിക്കുമെന്നാണ് പ്രമേയം വിശദമാക്കുന്നത്. പ്രമേയം പാസായതോടെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബീഫ്, മട്ടണ്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുകയും കാലക്രമത്തില്‍ പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താനുമാണ് വിദ്യാര്‍ഥി യൂണിയന്റെ തീരുമാനം. പ്രാദേശിക തലത്തിലുള്ള സമ്പദ് വ്യവസ്ഥയെ ഈ നീക്കം സാരമായി ബാധിക്കുമെന്ന വിമര്‍ശനം പ്രമേയം തള്ളി. സര്‍വകലാശാലയിലെത്തിക്കുന്ന മാംസത്തിന് പ്രാദേശികമായി ആവശ്യക്കാരുണ്ടാവുമെന്നാണ് വിമര്‍ശനങ്ങള്‍ക്കുള്ള പ്രമേയത്തിലെ മറുപടി.

1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപം ഇത്തരത്തില്‍ കുറയ്ക്കാനാവുമെന്നാണ് പ്രമേയം നിരീക്ഷിക്കുന്നത്. സര്‍വകലാശാലയ്ക്കുള്ളിലെ ഭക്ഷണശാലകളില്‍ വാങ്ങുന്ന മാംസത്തിന്റെ അളവില്‍ 28 ശതമാനത്തോളം കുറവ് ഉടന്‍ വരുത്താനാണ് നീക്കം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബീഫ്, മട്ടണ്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പന ഇതിനോടകം നിരോധിച്ചിട്ടുള്ളവയാണ്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions