Don't Miss

ഇടുക്കിയില്‍ നിന്നും വയനാട്ടിലെ വിവാഹവേദിയിലേക്ക് ഹെലികോപ്റ്ററില്‍ വധുവിന്റെ മാസ് എന്‍ട്രി

കോവിഡ് കാലത്തു യാത്ര സുരക്ഷിതവും സുഖകരവുമാക്കാന്‍ ഇടുക്കിയില്‍ നിന്നും വധു വയനാട്ടിലെ വിവാഹവേദിയിലേക്ക് ഹെലികോപ്റ്ററില്‍ പറന്നെത്തി. ഇടുക്കി വണ്ടമ്മേട് സ്വദേശി മരിയയാണ് വിവാഹ വേദിയിലേയ്ക്ക് ബോളിവുഡ് സ്റ്റൈലില്‍ എത്തിയത്. വണ്ടന്മേട് ആമയാര്‍ ആക്കാട്ടമുണ്ടയില്‍ ബേബിച്ചന്റെ മകള്‍ മരിയയുടെയും വയനാട് പുല്‍പ്പള്ളി കാക്കുഴിയില്‍ ടോമിയുടെ മകന്‍ വൈശാഖിന്റെയും വിവാഹമാണ് ഹെലികോപ്ടറിന്റെ സാന്നിധ്യം കൊണ്ട് വ്യത്യസ്തമായത്.

ആമയാര്‍ എം.ഇ.എസ്. സ്‌കൂള്‍ മൈതാനത്താണ് ഹെലികോപ്ടറില്‍ എത്തിയ വധു ഇറങ്ങിയത്. വണ്ടന്മേട്ടില്‍നിന്ന് ഒന്നേകാല്‍മണിക്കൂര്‍കൊണ്ട് വയനാട്ടിലെ വിവാഹസ്ഥലത്ത് എത്തി. വിവാഹശേഷം ഇതേ ഹെലികോപ്റ്ററില്‍ വധുവും വരനും വൈകീട്ടോടെ വണ്ടന്മേട്ടിലെത്തി. ചെലവ് കൂടുതലായെങ്കിലും യാത്രയ്ക്ക് ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ. വിവാഹദിവസം റോഡ് യാത്ര ഒഴിവാക്കാനുമായി. ഇക്കാരണങ്ങളാലാണ് യാത്ര ഹെലികോപ്റ്ററിലാക്കിയതെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു.

ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ വധു പുല്‍പ്പള്ളിയിലെ നാട്ടുകാര്‍ക്കും കൗതുകമായി . തിങ്കളാഴ്ച ഉച്ചയോടെയാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. നാട്ടുകാര്‍ ആദ്യം കരുതിയത് രാഹുല്‍ ഗാന്ധി എംപി. വന്നെന്നാണ്. പിന്നീടാണ് വധുവിന്റെ മാസ് എന്‍ട്രിയായിരുന്നു അതെന്ന് മനസിലായത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions