Don't Miss

93 മൈല്‍ നീളവും 34 മൈല്‍ വീതിയുമുള്ള പടുകൂറ്റന്‍ മഞ്ഞുമല കടലിലൂടെ ഒഴുകുന്നു


ലണ്ടന്‍ : ടൈറ്റാനിക്കിന്റെ നെടുകെ പിളര്‍ന്ന അറ്റലാന്റിക്കിലെ മഞ്ഞുമലയെക്കുറിച്ചു കേട്ട് അത്ഭുതം കൊള്ളുന്ന ജനത്തിന് ഞെട്ടലുണ്ടാക്കാന്‍ പോന്ന പടുകൂറ്റന്‍ മഞ്ഞുമല അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ഒഴുകുന്നു. 93 മൈല്‍ നീളവും 34 മൈല്‍ വീതിയുമുള്ള മഞ്ഞുമല മണിക്കൂറില്‍ മുക്കാല്‍ കിലോമീറ്റര്‍ എന്ന കണക്കില്‍ ബ്രിട്ടന്റെ ഭാഗമായ സൗത്ത് ജോര്‍ജിയ ലക്ഷ്യമാക്കി ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മഞ്ഞുമല ഇപ്പോള്‍ ബ്രിട്ടീഷ് കടലോര പ്രദേശമായ സൗത്ത് ജോര്‍ജിയ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ട്രില്ല്യണ്‍ ടണ്‍സ് ഭാരമുള്ള ഈ മഞ്ഞുമലയുടെ ചിത്രം വിമാനത്തില്‍ നിന്നുമാണ് പകര്‍ത്തിയിരിക്കുന്നത്. ഗ്രേറ്റര്‍ ലണ്ടനേക്കാളും വലുപ്പം ഈ മഞ്ഞു മലയ്ക്കുണ്ട്.

ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ മഞ്ഞു മലയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇത് സൗത്ത് ജോര്‍ജിയയ്ക്ക് 125 മൈല്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വേനല്‍ക്കാലത്ത് ഈ ദ്വീപില്‍ ജനവാസമുള്ളതാണ്. ഈ ദ്വീപിന്റെ തന്നെ വലുപ്പമുള്ള മഞ്ഞുമല ജോര്‍ജിയയെ ലക്ഷ്യമാക്കി എത്തുമ്പോള്‍ ആശങ്കയിലാണ് ലോകം. സീല്‍സ്, പെന്‍ഗ്വിന്‍ എന്നിവയും ഈ ദ്വീപില്‍ താമസമുണ്ട്.

ദിവസങ്ങള്‍ക്കുള്ളില്‍ സൗത്ത് ജോര്‍ജിയയില്‍ ഈ മഞ്ഞുമല ഇടിച്ചു നില്‍ക്കും എന്ന് കരുതുന്നു. ഇത് ഈ ദ്വീപിലെ ജീവജാലങ്ങളെ ബാധിക്കും. ഇവിടെ സ്ഥിരമായി ജനവാസമുള്ള സ്ഥലമല്ല എന്നതുമാത്രമാണ് ഏക ആശ്വാസം. വേനല്‍ക്കാലത്ത് 25ഓളം അന്റാര്‍ട്ടിക് സര്‍വ്വേ ഉദ്യോഗസ്ഥരും രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭാര്യമാരും മ്യൂസിയം സ്റ്റാഫും എല്ലാം സൗത്ത് ജോര്‍ജിയയില്‍ താമസത്തിന് എത്താറുണ്ട്. മഞ്ഞുമല ഇടിച്ചാല്‍ സൗത്ത് ജോര്‍ജിയയുടെ അവസ്ഥ എന്താകുമെന്ന ആശങ്കയും ശക്തമാണ്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions