Don't Miss

മെല്‍ബണില്‍ മലയാളി പെണ്‍കുട്ടി പാട്ടുപാടി സമ്മാനമായി നേടിയത് 73 ലക്ഷം രൂപ!


മെല്‍ബണിലെ ഫെഡറല്‍ സ്‌ക്വയര്‍ നടത്തിയ സംഗീത പരിപാടിയില്‍ ഒന്നാം സ്ഥാനം നേടി മലയാളി പെണ്‍കുട്ടി . 19 കാരിയായ ജെസി ഹില്ലേലാണ് അയ്യായിരം പേരോളം പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഒരു ലക്ഷം ഡോളറിനടുത്താണ് സമ്മാന തുക. മെല്‍ബണില്‍ സംഗീത വിദ്യാര്‍ത്ഥി കൂടിയാണ് ജെസി ഹില്ലേല്‍.

കോവിഡ് പ്രതിസന്ധിയിലായ സംഗീത മേഖലയെ വീണ്ടെടുക്കാനുള്ള ഉദ്ദേശത്തിലായിരുന്നു മത്സരം. സോഷ്യല്‍മീഡിയയിലൂടെ നല്‍കിയ പരസ്യം നൈജീരിയയില്‍ നിന്നുള്ള വ്യക്തി സ്‌പോണ്‍സര്‍ ചെയ്യാനെത്തിയതോടെയാണ് ജെസി മത്സരത്തിന് പാട്ടെഴുതാന്‍ തുടങ്ങിയത്. ദി റെയിന്‍ എന്ന പാട്ടിന് വന്‍ സ്വീകാര്യത ലഭിച്ചു. പാട്ടില്‍ മനുഷ്യരുടെ ശബ്ദമാണ് സംഗീത ഉപകരണങ്ങള്‍ക്ക് പകരം നല്‍കിയത്. സോഷ്യല്‍മീഡിയയിലൂടെ ലഭിക്കുന്ന വോട്ടില്‍ നിന്നാണ് വിജയിയെ തെരഞ്ഞെടുത്തത്.

വിജയിയായ സന്തോഷം ജെസി പങ്കുവച്ചു. ഡിസംബര്‍ 19ന് നടക്കുന്ന സംഗീത നിശയില്‍ ജെസി ദി റെയിന്‍ പാടുന്നുണ്ട്. മൊണാര്‍ഷ് സര്‍വകലാശാലയിലെ സംഗീത വിദ്യാര്‍ത്ഥിയാണ് ജെസി. മെല്‍ബണില്‍ ജോലി ചെയ്യുന്ന റബി ബ്രിഗു ഹില്ലേലിന്റെയും സിഗി സൂസന്‍ ജോര്‍ജ്ജിന്റെയും മകളാണ് .

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions