Don't Miss

കൊച്ചിയില്‍ യുവനടിയെ അപമാനിച്ചവരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു


കൊച്ചി: കൊച്ചിയില്‍ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ അപമാനിച്ച പ്രതികളായ രണ്ടു യുവാക്കളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവിയില്‍ നിന്നുലഭിച്ച പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 25 വയസിന് താഴെ പ്രായമുള്ള പ്രതികള്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നാണ് സൂചന. ആലുവ മുട്ടം ജംഗ്ഷനില്‍ നിന്ന് കയറിയ ഇവര്‍ തിരികെ പോയതും മുട്ടം ജംഗ്ഷനില്‍ ഇറങ്ങിയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.

എന്നാല്‍ സംഭവം പുറത്തു വന്ന് ഒരു ദിവസം പിന്നിട്ടിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നതോടെ കടുത്ത സമ്മര്‍ദത്തില്‍ ആയിരിക്കുകയാണ് പൊലീസ്. ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പുറത്തു വിടാനുള്ള പൊലീസ് തീരുമാനിച്ചത്. അതേസമയം യുവനടി അപമാനിക്കപ്പെട്ട സംഭവത്തിലെ പ്രതികള്‍ മാളിനുള്ളില്‍ പ്രവേശിച്ചത് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണെന്ന് കണ്ടെത്തിയിരുന്നു.

സമൂഹ മാധ്യമം വഴിയുള്ള യുവനടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വനിത കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും അടിയന്തിര നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ മാള്‍ ജീവനക്കാരെ കബളിപ്പിച്ചാണ് അകത്തുകടന്നതെന്ന് കണ്ടെത്തിയത്. സെക്യൂരിട്ടി ഉദ്യോഗസ്ഥര്‍ മുമ്പാകെ പേരോ ഫോണ്‍ നമ്പറോ നല്‍കാതെ മറ്റൊരാള്‍ക്ക് ഒപ്പമെന്ന വ്യാജേനയാണ് ഇരുവരും അകത്ത് കടക്കുകയായിരുന്നു.

മാളിനുള്ളില്‍ വെറുതെ കറങ്ങി നടന്ന ഇവര്‍ നടിയെ കണ്ടതോടെ താരത്തിന് അടുത്തേക്ക് ചെല്ലുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടിയുടെ മൊഴി രേഖപ്പെടുത്തും. നടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions