Don't Miss

ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍

ബെംഗളൂരു : ഭക്ഷണത്തില്‍ വിഷം നല്‍കി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്‍.ഒ.) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ രംഗത്ത്. ഐ.എസ്.ആര്‍.ഒ. ഉപദേശകനായി പ്രവര്‍ത്തിക്കുന്ന തപന്‍ മിശ്രയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഫെയ്സ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 2017 മേയ് 23-ന് ഐ.എസ്.ആര്‍.ഒ. ആ സ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ മാരകമായ ആര്‍സെനിക് ട്രൈയോക്സൈഡ് നല്‍കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. വിഷബാധയ്ക്ക് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്.

ഉച്ചഭക്ഷണത്തിനുശേഷം നല്‍കിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ കലര്‍ത്തിയാകും വിഷം നല്‍കിയത്. ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഐ.എസ്.ആര്‍.ഒ പ്രതികരിച്ചിട്ടില്ല.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions