Don't Miss

14 കാരനായ മകനെ അമ്മ പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്; അച്ഛനെതിരെ ഇളയകുട്ടിയുടെ മൊഴി

തിരുവനന്തപുരം: തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ 14 കാരനായ മകനെ പീഡിപ്പിച്ചെന്ന കേസില്‍ പുതിയ വഴിത്തിരിവ്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയ കുട്ടി പറഞ്ഞു.അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ തന്നേയും നിര്‍ബന്ധിച്ചെന്ന് ഇളയ കുട്ടി ഒരു ചാനലിനോട് പറഞ്ഞു.

ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യം മൂലം കേസില്‍ കുടുക്കിയതാണെന്ന് യുവതി പരാതിപ്പെട്ടു. നിയമപരമായി വിവാഹമോചനം നേടാതെയാണ് യുവാവ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണമുണ്ട്. പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് യുവതിയെ അറസ്റ്റു ചെയ്തത്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളോളം തന്നെ ഭര്‍ത്താവ് പീഡിപ്പിപ്പിക്കുകയായിരുന്നെന്നും യുവതി പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് യുവതി മാറിത്താമസിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു.

കുട്ടികളേയും ഭര്‍ത്താവ് കൊണ്ടുപോയിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള കുട്ടികളാണ് യുവതിയ്‌ക്കെതിരെ മൊഴി നല്‍കിയിരുന്നത്. നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പീഡനപരാതിയ്ക്ക് പിന്നിലെന്നു യുവതിയുടെ കുടുംബം പറയുന്നു.

14കാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍' എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. മകന്റെ പരാതിയില്‍ 37കാരിയായ അമ്മയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കുകയും റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഈ പരാതിയ്ക്ക് പിന്നില്‍ മകളുടെ ഭര്‍ത്താവിന്റെ വൈരാഗ്യമാണെന്നാണ് കുടുംബം പറയുന്നത്. മകളെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നെന്നും അതില്‍ സഹികെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അകന്ന് കഴിയുന്നതെന്നും മാതാവ് പറഞ്ഞു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions