Don't Miss

ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി


ദുബായ്: രാജ്യത്തു കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ദുബായ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. ഇനി മുതല്‍ ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ജനുവരി 31 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലാകും. ഏത് രാജ്യത്തുനിന്നും എത്തുന്നവര്‍ക്കും നിബന്ധന ബാധകമാണ്. ദുബായ് വഴി വരുന്ന യുകെ മലയാളികളും കോവിഡ് പരിശോധനക്കു വിധേയമാകേണ്ടിവരും.

യു.എ.ഇക്ക് പുറത്തുപോയി വരുന്ന താമസവിസക്കാര്‍, വിസിറ്റ് വിസക്കാര്‍, മറ്റ് ഗള്‍ഫ് പൗരന്‍മാര്‍ എന്നിവരും ദുബായിലേക്ക് വരുന്നതിന് മുന്‍പ് കോവിഡ് പരിശോധന നടത്തിയിരിക്കണം. പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍ നിന്നും 72 മണിക്കൂറാക്കി. കൂടാതെ ദുബായ് വിമാനത്താവളത്തില്‍ വീണ്ടും പരിശോധന ഉണ്ടാവും.

എല്ലാവരും അല്‍ ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. കോവിഡ് ഫലം വരുന്നതുവരെ ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കില്‍ 10 ദിവസംകൂടി ഹോം ക്വാറന്റീനില്‍ പ്രവേശിക്കണം. ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും 10 ദിവസം ക്വാറന്റീലിരിക്കണം.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions