Don't Miss

പോളിയോ വാക്സിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കി; മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ ആശുപത്രിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ പോളിയോ വാക്‌സിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ മാറി നല്‍കി. തുടര്‍ന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കുട്ടികളുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അശ്രദ്ധ കാണിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ദേശീയ പള്‍സ് പോളിയോ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ഒന്നു മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുന്നതിനിടെയാണ് സംഭവം. പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്‍കുകയായിരുന്നുവെന്ന് യവാത്മല്‍ ജില്ലാ പരിഷദ് സി.ഇ.ഒ ശ്രീകൃഷ്ണ പഞ്ചല്‍ പറഞ്ഞു.

ഒരു കുട്ടിക്ക് ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഗ്രാമത്തലവന്‍ പരിശോധിക്കുന്നതിനിടെയാണ് പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions