Don't Miss

യുകെയില്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കെല്ലാം കോവിഡ് വാക്‌സിന്‍ ഉറപ്പു വരുത്തും

യുകെയില്‍ 70 വയസിന് മേല്‍ പ്രായമുള്ളവരടക്കം നാല് മുന്‍ഗണനാ ഗ്രൂപ്പുകളിലുളളവരും കോവിഡ് വാക്‌സിന്‍ ഉറപ്പായും എടുക്കണമെന്ന് മന്ത്രിമാര്‍. കോവിഡിന് വള്‍നറബിളായിട്ടുള്ള 15 മില്യണ്‍ പേര്‍ക്ക് ഫെബ്രുവരി 15 ഓടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം ഏതാണ്ട് വിജയത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഈ നിര്‍ദേശവുമായി മന്ത്രിമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇതുവരെ രാജ്യത്ത് 14 മില്യണിലധികം പേര്‍ക്കാണ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഫ്‌ലൂ വാക്‌സിനൊപ്പം കോവിഡ് ജാബുകളും വിതരണം ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഈ വര്‍ഷം അവസാനത്തോടെ കോവിഡ് 19 ചികിത്സിച്ച് മാറ്റാവുന്ന ഒരു അസുഖമായിത്തീരുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. നാല് മുന്‍ഗണനാഗ്രൂപ്പുകളിലുള്ളവരെയെല്ലാം വാക്‌സിനെടുപ്പിക്കുന്നതിന് അവസാന ശ്രമങ്ങളാണ് വീക്കെന്‍ഡില്‍ മന്ത്രിമാര്‍ ആരംഭിച്ചിരിക്കുന്നത്. 70 വയസിന് മേല്‍ പ്രായമുള്ളവര്‍, ഫ്രന്റ് ലൈന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍, കെയര്‍ഹോം അന്തേവാസികള്‍, ക്ലിനിക്കലി അങ്ങേയറ്റം വള്‍നറബിളായവര്‍ എന്നിവരാണീ നാല് മുന്‍ഗണനാഗ്രൂപ്പുകളിലുള്‍പ്പെടുന്നവര്‍.

70 വയസിന് മേല്‍ പ്രായമുള്ളവര്‍, ഫ്രന്റ് ലൈന്‍ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍, കെയര്‍ഹോം അന്തേവാസികള്‍, ക്ലിനിക്കലി അങ്ങേയറ്റം വള്‍നറബിളായവര്‍ എന്നിവരാണീ നാല് മുന്‍ഗണനാഗ്രൂപ്പുകളിലുള്‍പ്പെടുന്നവര്‍. ഫെബ്രുവരി 15ഓടെ ഈ നാല് പ്രയോറിറ്റി ഗ്രൂപ്പുകളിലുള്ള 15 മില്യണ്‍ പേര്‍ക്ക് കോവിഡ് 19 വാക്‌സിന്‍ ലഭ്യമാക്കാനുള്ള ടാര്‍ജറ്റ് പാലിക്കാനുളള ത്വരിത യജ്ഞത്തിലാണ് സര്‍ക്കാരിപ്പോള്‍.

ഇക്കാര്യത്തില്‍ നിലവില്‍ 88 ശതമാനം വിജയം നേടിയെന്നും വരും ദിവസങ്ങളിലെ വാക്‌സിനേഷന്‍ കൂടി പിന്നിടുമ്പോള്‍ ഫെബ്രുവരി 15 ആകുമ്പോഴേക്കും ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ ടാര്‍ജറ്റിലെത്തിയ ആദ്യത്തെ യുകെ നേഷന്‍ തങ്ങളാണെന്ന അവകാശവാദവുമായി വെയില്‍സ് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു.യുകെയിലാകമാനം മുതിര്‍ന്നവരില്‍ 25 ശതമാനത്തോളം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions