Don't Miss

ദിഷയുടെ അറസ്റ്റില്‍ പ്രതിഷേധം കത്തുന്നു; ഡല്‍ഹി പൊലീസിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ചെന്ന പേരില്‍, ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ ഡല്‍ഹി പൊലീസിന് വനിതാ കമ്മീഷന്റെ നോട്ടീസ്. ഡല്‍ഹി വനിതാ കമ്മീഷനാണ് കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചത്. ദിഷയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമനടപടികള്‍ പാലിച്ചില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചത്. കേസില്‍ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിന്റെ പകര്‍പ്പും കമ്മീഷനു മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് ദിഷയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ശേഷം അഭിഭാഷകനെ കാണാന്‍ ദിഷയ്ക്ക് അവസരം നിഷേധിച്ചെന്നും പരാതിയുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി 19 ന് മുമ്പായി കേസിന്റെ വിശദാംശങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു.

ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ആണ് സാമൂഹ്യമാധ്യമങ്ങളില്‍. ദിഷയുടെ അറസ്റ്റിനെ അപലപിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധുവും അഭിഭാഷകയുമായ മീന ഹാരിസ്, മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്, കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, ജയറാം രമേശ് തുടങ്ങിയവര്‍ ദിഷയുടെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.

ഞായറാഴ്ചയാണ് ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ഡല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്. രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്.

അതേസമയം, ദിഷയുടെ അറസ്റ്റിനെ പിന്തുണച്ച് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഇത്തരം നടപടികള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions