Don't Miss

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. നിലവില്‍ മുസ്‌ലിം ലീഗും ഇടത് മുന്നണിയും പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ച എസ്. എഫ്.ഐ നേതാവ് വി.പി.സാനുവിനെ തന്നെ മത്സരത്തിന് എല്‍.ഡി.എഫ് പരിഗണിച്ചേക്കുമെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടി രാജി വെച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഒരുകൂട്ടം യുവാക്കള്‍ ആരംഭിച്ച ആത്മാഭിമാന സംരക്ഷണ സമിതിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

എ.പി. സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. വി.പി.സാനുവിന് 3,29,720 വോട്ടുകളായിരുന്നു ലഭിച്ചത്. ബി.ജെ.പിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions