സ്പിരിച്വല്‍

വലിയ നോമ്പിന്റെ വ്രതാനുഷ്ഠാനവും പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് നൊയമ്പുകാല ധ്യാനം 25,26, 27 തീയതികളില്‍

വലിയ നോമ്പിനോടനുബന്ധിച്ച് വ്രതാനുഷ്ഠാനത്തിന്റെ പരിശുദ്ധിയും , പുനഃരുത്ഥാനത്തിന്റെ സുവിശേഷവും പ്രഘോഷിച്ചുകൊണ്ട് , ക്രിസ്താനുഭവത്തില്‍ നിറഞ്ഞ് , ദൈവിക സംരക്ഷണയില്‍ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ നൊയമ്പുകാല ധ്യാനം മാര്‍ച്ച് 25,26,27 തീയതികളില്‍ ഓണ്‍ലൈനില്‍ നടക്കുന്നു . സെഹിയോന്‍ യുകെ ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ ഫാ.ഷൈജു നടുവത്താനിയില്‍ ധ്യാനം നയിക്കും .

ലോകത്തിലെ ഏത് രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ക്കും ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് .

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകരും പ്രമുഖ വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ് , ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരും ഈ ശുശ്രൂഷകളില്‍ പങ്കെടുക്കും.

സൂം ആപ്പ് വഴിയാണ് ധ്യാനം നടക്കുക.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍

www.sehionuk.org/register/ എന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യുകെ സമയം ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം . പ്രത്യേക പ്രാര്‍ത്ഥനയ്ക്കും സ്പിരിച്വല്‍ ഷെയറിങിനും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യമുണ്ടായിരിക്കും.

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ ധ്യാനത്തിന്റെ സമയക്രമം വ്യത്യസ്തമായിരിക്കും.

സെഹിയോന്‍ മിനിസ്ട്രി എല്ലാവരെയും മൂന്നുദിവസത്തെ ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി ജോര്‍ജ് -07878 149670.

ജോസ് കുര്യാക്കോസ്- 07414747573.

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions