Don't Miss

ഷാര്‍ജയില്‍ സ്പീക്കറുടെ കോളേജ് പദ്ധതി; ഇടനിലക്കാരിയായെന്നു സ്വപ്‌നയുടെ മൊഴി

കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നടത്തുന്ന അനധികൃത ഇടപെടല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്രൈം ബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സ്വപ്‌നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൊന്നാനി സ്വദേശിയായ ലഫീര്‍ മുഹമ്മദ് മരക്കാരക്കയില്‍ എന്നയാള്‍ എംഡിയായി ഒമാനില്‍ നടത്തുന്ന മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാര്‍ജയില്‍ തുടങ്ങാന്‍ ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് മൊഴിയില്‍ പറയുന്നത്.

ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു സ്പീക്കറുടെ നീക്കമെന്നും ഈ സ്ഥാപനത്തിന് സൗജന്യമായി ഭൂമി കിട്ടാനായി ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഷാര്‍ജയില്‍ സൗജന്യമായി ഭൂമി ലഭിക്കാന്‍ വേണ്ടി തിരുവനന്തപുരം ലീല പാലസ് ഹോട്ടലില്‍ ചര്‍ച്ച നടത്തി. കോളേജിന്റെ ശാഖ തുടങ്ങുന്നതിന്റെ ഭാഗമായി 2018 ഏപ്രിലില്‍ താന്‍ ഒമാനില്‍ പോയിരുന്നെന്നും മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഡയറക്റ്ററായ ഖാലിദുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന മൊഴി നല്‍കി. ശിവശങ്കറും ഇതിന്റെ കാര്യങ്ങള്‍ക്കായി ഒമാനില്‍ എത്തിയിരുന്നെന്നും സ്വപ്ന പറഞ്ഞു .

പൊന്നാനി സ്വദേശി ലഫിറിന്റെ ഉടമസ്ഥതയിലുള്ളതാണ് മിഡില്‍ ഈസ്റ്റ് കോളേജ്. തിരുവനന്തപുരം സ്വദേശിയായ ഹിരണ്‍ എന്നയാള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ശ്രീരാമകൃഷ്ണനും ഇതില്‍ നിക്ഷേപമുള്ളതായി മൊഴിയിലുണ്ട്. ഈ കോളേജിന്റെ വിവിധ ശാഖകള്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. ഈ കൂടിക്കാഴ്ചയില്‍ ഭൂമി അനുവദിക്കാന്‍ വാക്കാല്‍ ധാരണയായെന്നും പിന്നീട് ഈ ആവശ്യത്തിനായി യു.എ.ഇ സന്ദര്‍ശിച്ച് മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍, ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് ലഫീറിനേയും കോളേജ് ഡീന്‍ കിരണ്‍ എന്ന വ്യക്തിയേയും തനിക്ക് പരിചയപ്പെടുത്തിയതെന്നു സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നു.
നേരത്തെ തന്നെ ശ്രീരാമകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഇ.ഡി അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ തയ്യാറായിരുന്നില്ല.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions