Don't Miss

കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം കൊടുത്തതിലുള്ള നന്ദിപ്രകടനമാണ് സര്‍വേഫലങ്ങളെന്നു രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് കാലത്ത് സര്‍ക്കാര്‍ പരസ്യം കൊടുത്തതിലുള്ള നന്ദിയാണ് സര്‍വേകളിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കേരളത്തിലെ മാധ്യമങ്ങള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മാധ്യമങ്ങള്‍ സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് ആഴ്ച തോറും പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപ്രീതിയുള്ള നേതാവാണെന്നാണ് എല്ലാ സര്‍വേകളും പറഞ്ഞിരുന്നത്. അതേസമയം രമേശ് ചെന്നിത്തലയെ കുറച്ച് പേര്‍ മാത്രമാണ് പിന്തുണച്ചത്.

അഭിപ്രായ സര്‍വേകള്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയിരിക്കുന്ന കിഫ്ബി സര്‍വേയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥി വരുന്നതിന് മുമ്പ്, പ്രകടന പത്രിക വരുന്നതിന് മുമ്പ്, നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പോലും സര്‍വേ നടത്തിയെന്ന് പറഞ്ഞ് യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ സര്‍വേകളിലും പ്രതിപക്ഷ നേതാവിനെ ബോധപൂര്‍വം കരിതേച്ച് കാണിക്കാനുള്ള ശ്രമം നടക്കുന്നതായും ചെന്നിത്തല പറഞ്ഞു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions