Don't Miss

പര്‍ദ പ്രലോഭനങ്ങള്‍ കുറയ്ക്കും; ബലാല്‍സംഗം തടയാന്‍ ശരീരം മറയ്ക്കണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ബലാത്സംഗവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ലോകവ്യാപകമായി വിമര്‍ശനം. സ്ത്രീകളുടെ വസ്ത്രധാരണം ബലാത്സംഗത്തിന് കാരണമാകുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്. മാനഭംഗങ്ങള്‍ തടയാന്‍ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറച്ച് നടക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതം സമൂഹത്തില്‍ പ്രതിഫലിക്കുമെന്നും വാരാന്ത്യ തത്സമയ പരിപാടിയില്‍ ഇമ്രാന്‍ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ചോദ്യത്തിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉത്തരമാണ് വിവാദമായത്.

പ്രലോഭനങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ് പര്‍ദയെന്ന ആശയം. പ്രലോഭനങ്ങള്‍ ഒഴിവാക്കാനുള്ള മനോശക്തി എല്ലാവര്‍ക്കുമുണ്ടാകില്ലെന്നും പാക്ക് പ്രധാനമന്ത്രി പറയുന്നു. പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ പ്രസ്താവനയില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. പ്രസ്താവന തെറ്റും അപകടകരവുമെന്ന് വനിതാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീ പീഡനങ്ങള പ്രോത്സാഹിപ്പിക്കുന്നതാണ് പരാമര്‍ശമെന്നും വിമര്‍ശനമുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്നവരുടെ പരാതികളില്‍ അന്വേഷണം നടക്കാത്ത സ്ഥിതിപോലും പലപ്പോഴും പാക്കിസ്ഥാനിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് സദാചാര വാദികളെ അനുകൂലിച്ചുള്ള ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

ഇമ്രാന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍ഭാര്യ ജെമിമ ഗോള്‍ഡ്‌സ്മിത്ത് ട്വീററ് ചെയ്തു. വിശ്വാസികളായ പുരുഷന്മാരോട് അവരുടെ കണ്ണുകള്‍ നിയന്ത്രിക്കാനും സ്വകാര്യഭാഗങ്ങള്‍ കാക്കാനും പറയൂ എന്നര്‍ഥം വരുന്ന വരികളാണ് അവര്‍ ട്വീറ്റ് ചെയ്തത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions