Don't Miss

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; മന്ത്രി തിലോത്തമന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പി പ്രദ്യുതിനെ സിപിഐയില്‍ നിന്ന് പുറത്താക്കി. സിപിഐ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയാണ് പി പ്രദ്യുത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്നാണ് നടപടി.

ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കണമെന്നുള്ള പ്രചരണം പ്രദ്യുത് നടത്തിയെന്ന് പാര്‍ട്ടിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രദ്യുതിനെതിരെ സിപിഐക്ക് പരാതിയും ലഭിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് പ്രദ്യുതിനെ പുറത്താക്കാന്‍ കരുവ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചത്. മന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. പി തിലോത്തമന്റെ ഏറ്റവും വിശ്വസ്തനായ ആളാണ് പ്രദ്യുത്. എംഎല്‍എ ആയിരിക്കെ രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറി ആയി. തിലോത്തമന്‍ മന്ത്രിയായപ്പോള്‍ ഒരു ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയി നിയമിക്കുകയായിരുന്നു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions