സ്പിരിച്വല്‍

മലങ്കര കത്തോലിക്കാ സഭാ യു കെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തിലിന് സ്വീകരണവും വി.കുര്‍ബാനയും ഞായറാഴ്ച ബര്‍മിംങ്ഹാമില്‍


കവന്‍ട്രി : മലങ്കര കത്തോലിക്കാ സഭ യു കെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തില്‍ ഞായറാഴ്ച മൂന്ന് മണിക്ക് ബര്‍മിംങ്ഹാമിലുള്ള ഷെല്‍ഡന്‍ വി.തോമസ് മൂര്‍ ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കും. കവന്‍ട്രി സെന്റ്. ജൂഡ് മിഷനില്‍ കുടുംബാംഗങ്ങള്‍ കുര്യാക്കോസ് അച്ചന്റെ പുതിയ ശുശ്രൂഷ മേഖലയിലേക്ക് ഹൃദ്യമായ വരവേല്‍പ് നല്‍കും.

മലങ്കര കത്തോലിക്കാ സഭയിലെ ആരാധനാ ക്രമ പണ്ഡിതന്‍മാരില്‍ പ്രമുഖനായ റവ.ഡോ.കുര്യാക്കോസ് തടത്തില്‍ കഴിഞ്ഞ മാസമാണ് സഭയുടെ യുകെ റീജിയന്റെ ചുമതലയില്‍ നിയമിതനായത്. റോമിലെ പ്രശസ്തമായ ഓര്‍യന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം തിരുവല്ല അതിരൂപതാ ചാന്‍സിലര്‍, മതബോധന ഡയറക്ടര്‍ മലങ്കര മേജര്‍ സെമിനാരി പ്രൊഫസര്‍ എന്നീ നിലകളില്‍ ഇതിനോടകം ശുശ്രൂഷ ചെയ്തു.

തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി റെക്ടറായി ശുശ്രൂഷ നിര്‍വഹിക്കുന്നതിനിടയിലാണ് യുകെയിലെ സഭാ ശുശ്രൂഷകള്‍ക്കായി നിയോഗിതനായിരിക്കുന്നത്. ബര്‍മിംങ്ഹാം അതിരൂപതയിലെ ഷെല്‍ഡന്‍. സെന്റ്.തോമസ് മൂര്‍ ദേവാലയം കേന്ദ്രീകരിച്ചാണ് റവ.ഡോ.കുര്യക്കോസ് തടത്തില്‍ ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്.

ഞായറാഴ്ച മൂന്ന് മണിക്ക് അര്‍പ്പിക്കുന്ന വി. കുര്‍ബ്ബാനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് സംബന്ധിക്കാവുന്നതാണ്.

ദേവാലയത്തിന്റെ വിലാസം:


St. Thomas More Church,

180 Hourse shees Ln

Sheldon, B26 3HU.


കൂടുതല്‍ വിവരങ്ങള്‍ക്ക്


ജിജി ജേക്കബ് 07460887206

പ്രദീപ് 07740089761

  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions