സ്പിരിച്വല്‍

ഇന്ത്യക്കുവേണ്ടി ഇരുപത്തിയൊന്ന് ദിവസത്തെ ഉപവാസ യജ്ഞവുമായി സെഹിയോന്‍ യുകെ യും അഭിഷേകാഗ്‌നി മിനിസ്ട്രിയും


കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ സാഹചര്യത്തില്‍ ഇന്ത്യക്കുവേണ്ടി സെഹിയോന്‍ , അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തില്‍ ഇരുപത്തിയൊന്ന് ദിവസത്തെ തുടര്‍ച്ചയായ ഉപവാസ പ്രാര്‍ത്ഥന ഏപ്രില്‍ 27 മുതല്‍ ആരംഭിച്ചു. മെയ് 17 ന് സമാപിക്കും.

ഇന്ത്യയെ പൂര്‍ണ്ണമായും ദൈവ കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും ഉപവാസ , പരിത്യാഗ പ്രവര്‍ത്തികളിലേര്‍പ്പെട്ട് നടക്കുന്ന പ്രാര്‍ത്ഥനാ യജ്ഞത്തിന് ഡയറക്ടര്‍ റവ. ഫാ. ഷൈജു നടുവത്താനിയില്‍ , ബ്രദര്‍ ജോസ് കുര്യാക്കോസ് , ബ്രദര്‍ സാജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

പൂര്‍ണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ ഇരുപത്തിയൊന്ന് ദിവസത്തേക്കും ഇതിനോടകം നിരവധിപേര്‍ തയ്യാറായിക്കഴിഞ്ഞു .

പരിത്യാഗ പ്രവര്‍ത്തികളില്‍ ഒരേമനസ്സോടെ ഒരുമിക്കുന്ന , വചനം മാംസമാകുന്ന , ഈ യജ്ഞത്തില്‍ ഇനിയും പങ്കാളികളാകുവാന്‍ സെഹിയോന്‍ , അഭിഷേകാഗ്‌നി മിനിസ്ട്രികള്‍ യേശുനാമത്തില്‍ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് കുര്യാക്കോസ്

07414 747573.

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions