Don't Miss

വി.കെ.കൃഷ്ണമേനോന്‍ അനുസ്മരണം മേയ് മൂന്നിന് ലണ്ടനില്‍


ലണ്ടന്‍: ഇന്ത്യയുടെ അഭിമാനപുരുഷനായിരുന്ന വി.കെ. കൃഷ്ണമേനോന്റെ അനുസ്മരണം പതിവുപോലെ വിപുലമായി നടത്തുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സാംസ്‌കാരിക വിഭാഗമായ നെഹ്‌റുസെന്ററും വി.കെ.കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നെഹ്‌റുസെന്ററിന്റെ ഔദ്യോഗിക ഫേ്‌സ്ബുക്ക് പേജിലും യു.ട്യൂബ് ചാനലിലും തല്‍സമയം പരിപാടി സംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാവര്‍ഷവും ലണ്ടനിലെ നെഹ്‌റു സെന്ററില്‍ വച്ച് നടത്തിയിരുന്ന ചടങ്ങ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍വഴി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വി.കെ.കൃഷ്ണമേനോന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. സിറിയക്ക് മാപ്രയില്‍ പറഞ്ഞു. ബാങ്ക് ഹോളിഡേ ദിനമായ മേയ് മൂന്നിന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചടങ്ങ് ആരംഭിക്കും. ഡാ. സിറിയക്ക് മാപ്രയില്‍ ആമുഖ പ്രഭാഷണം നടത്തും. മൂന്‍ മന്ത്രി പീറ്റര്‍ ലോയിഡ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. മോഹന്‍ കോള്‍, പ്രസംഗിക്കും.
കൃഷ്ണമേനോന്റെ ജീവിചരിത്രത്തെ ആസ്പദമാക്കിയുള്ള ഡോക്കുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോന്‍, ലണ്ടനിലെ ആദ്യ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് ലണ്ടനില്‍ ഇന്ത്യലീഗ് ആരംഭിച്ചുകൊണ്ട് ലണ്ടനില്‍ ഇന്ത്യന്‍ സ്വാതന്ത്രത്തിന് വേണ്ടിയുടെ പോരാട്ടം നയിച്ചു. ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു കൃഷ്ണമേനോന്‍. 125 ാം ജന്‍മദിനമാണ് ഈവര്‍ഷം. ലണ്ടന്‍ സമയം മൂന്നിനും ഇന്ത്യന്‍ സമയം ഏഴരക്കുമാണ് ചടങ്ങ്.


  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions