Don't Miss

സ്‌കാനിംഗില്‍ കണ്ടത് 7 പേരെ; 25 കാരി പ്രസവിച്ചപ്പോള്‍ 9 കുഞ്ഞുങ്ങള്‍

പ്രതീക്ഷിച്ചതും സ്‌കാനിംഗില്‍ കണ്ടതും ഏഴു കുഞ്ഞുങ്ങളെ, എന്നാല്‍ 25 കാരി പ്രസവിച്ചപ്പോള്‍ ഒമ്പതു കുഞ്ഞുങ്ങള്‍! മാലിയില്‍ 25 കാരിയായ ഹാലിമ സിസെയ്ക്കാണ് ഒറ്റ പ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങളെ ലഭിച്ചത്. ഗര്‍ഭിണിയായിരിക്കെ, ഹാലിമ അറിഞ്ഞത് തന്റെ വയറ്റില്‍ വളരുന്നത് 7 ജീവനുകളാണ് വളരുന്നത് എന്നാണ്. പക്ഷേ ഇന്നലെ പ്രസവം നടന്നപ്പോഴാണ് ഒമ്പതു പേരാണ് തന്റെ വയറ്റിലുണ്ടായിരുന്നത് എന്ന് ഇവര്‍ അറിഞ്ഞത്. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ഹാലിമയുടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

നേരത്തെ തന്നെ ഹാലിമ സിസെയുടെ ഗര്‍ഭം പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ചര്‍ച്ചയായിരുന്നു. ഇവരുടെ വയറ്റില്‍ ഏഴ് കുഞ്ഞുങ്ങളുണ്ട് എന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. അവര്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഹാലിമയെ മൊറോക്കയിലേക്ക് അയയ്ക്കുയായിരുന്നു അധികൃതര്‍. അവിടെ വെച്ച് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു. ഏഴ് കുഞ്ഞുങ്ങളെയും പുറത്തെടുത്ത് കഴിഞ്ഞും വീണ്ടും രണ്ട് കുഞ്ഞുങ്ങള്‍ കൂടി ഹാലിമയുടെ ഗര്‍ഭപാത്രത്തിലുണ്ടായിരുന്നുവെന്നത് ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തി.

അഞ്ച് പെണ്‍കുട്ടികളെയും നാല് ആണ്‍കുട്ടികളെയും ആണ് ഒറ്റ പ്രസവത്തില്‍ ഹാലിമയ്ക്ക് ലഭിച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് മാലി ആരോഗ്യമന്ത്രി അറിയിച്ചു

നോനുപ്ലെറ്റ്‌സ് എന്ന ഇത്തരം പ്രസവങ്ങള്‍ വളരെ അപൂര്‍വ്വമാണ്. മെഡിക്കല്‍ കോംപ്ലിക്കേഷന് സാധ്യതയുള്ളതിനാല്‍ ചില കുഞ്ഞുങ്ങള്‍ സമ്പൂര്‍ണ്ണ വളര്‍ച്ച നേടാറുമില്ല. എന്നാല്‍ സിസെയുടെ പ്രസവവും, കുഞ്ഞുങ്ങളുടെ ആരോഗ്യവും അവിടെയും സര്‍പ്രൈസ് ആയി.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions