സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് നടക്കും. സെഹിയോന്‍ യുകെ ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ . സെബാസ്റ്റ്യന്‍ സെയില്‍സ് , സെഹിയോന്‍ അഭിഷേകാഗ്‌നി കാത്തലിക്കു മിനിസ്ട്രിയുടെ കുട്ടികളുടെയും ടീനേജുകാരുടെയും ആത്മീയ ശുശ്രൂഷകന്‍ ബ്രദര്‍ ജോണി കാര്‍ഡിഫ് എന്നിവരും പങ്കെടുക്കും. യുകെ സമയം വൈകിട്ട് 7 മുതല്‍ രാത്രി 8.30 വരെയാണ് ശുശ്രൂഷ . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും. ഓണ്‍ലൈനില്‍ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യില്‍ ഈ ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും പങ്കെടുക്കാവുന്നതാണ്.
താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോന്‍ യുകെ യുടെ പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാകുന്നതിലൂടെ ഏതൊരാള്‍ക്കും പ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്. https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N