Don't Miss

മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് പ്രധാനമന്ത്രിയുടെ അരക്കോടിയുടെ ഗവേഷണ ഫെലോഷിപ്പ്

തൃശൂര്‍: പ്രധാനമന്ത്രിയുടെ അരക്കോടി രൂപ വരുന്ന ഗവേഷണ ഫെലോഷിപ്പിന് തൃശൂര്‍ മുളയം സ്വദേശിനി അനു ബോവാസ് അര്‍ഹയായി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ രസതന്ത്രത്തില്‍ ഗവേഷണവിദ്യാര്‍ത്ഥിനിയാണ് അനു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള ഈ ഫെലോഷിപ്പ് ഗവേഷണത്തിന്‍റെ ആദ്യ വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ലഭിച്ചു തുടങ്ങുക. രണ്ടും മൂന്നും വര്‍ഷങ്ങളില്‍ മാസം തോറും 70,000 രൂപ വീതവും നാലും അഞ്ചു വര്‍ഷങ്ങളില്‍ പ്രതിമാസം തോറും 80,000 രൂപയും ലഭിക്കും. ഗവേഷകന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 45 മുതല്‍ 55 ലക്ഷം രൂപ വരെ ലഭിക്കും. ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ഫെലോഷിപ്പ് ഗ്രാന്റ് ലഭിക്കുന്ന പദ്ധതികളിലൊന്നാണിത്.

പോളിമര്‍ മെറ്റലുകളിലാണ് അനു ഗവേഷണം നടത്തുന്നത്. ഹൈഡ്രജന്‍ വെള്ളത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടുന്ന പുതിയ കാറ്റലിസ്റ്റുകള്‍ കണ്ടെത്തുകയാണ് ഗവേഷണ ലക്ഷ്യം. അനുവിന് ജെആര്‍എഫ്, ഗേറ്റ് യോഗ്യതകളും ലഭിച്ചിട്ടുണ്ട്.

തൃശൂര്‍ സെന്‍റ് തോമസ് കോളെജില്‍ നിന്നാണ് കെമിസ്ട്രിയില്‍ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദപഠനം പഞ്ചാബിലായിരുന്നു. അക്കാലയളവില്‍ ഇന്‍സ്പയര്‍ സ്കോളര്‍ഷിപ്പും ലഭിച്ചിരുന്നു. സഹോദരന്‍ എബിന്‍ ബോവാസ് ഇന്‍ഫോസിസ് ജീവനക്കാരനാണ്. മുളയം തച്ചാട് ബോവാസിന്റെയും മേരിയുടെയും മകളാണ്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions