Don't Miss

പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരിയെ കെട്ടിയിട്ടു

വാഷിങ്ടണ്‍: പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരിയെ കെട്ടിയിട്ടു. ടെക്‌സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലെ യാത്രക്കാരിയെയാണ് വിമാനത്തിലെ ജീവനക്കാര്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ടത്. വിമാനം പറക്കുന്നതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചതു കൂടാതെ തടയാനെത്തിയ ക്രൂ അംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്തതോടെയാണ് യാത്രക്കാരിയെ കെട്ടിയിട്ടത്.

മൂന്ന് മണിക്കൂറോളം വിമാനം വൈകിയതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യാത്രക്കാരി. യാത്ര ആരംഭിച്ച് കുറച്ചു സമയത്തിന് ശേഷം സീറ്റില്‍ നിന്നെണീറ്റ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനായി വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. യാത്രക്കാരിയെ സമാധാനപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ ജീവനക്കാരെ കടിക്കുകയും മാന്തുകയും ചെയ്തതായും യാത്രക്കാരിലൊരാള്‍ പറഞ്ഞു.

ബഹളം നിയന്ത്രണാതീതമായതോടെയാണ് ജീവനക്കാര്‍ യാത്രക്കാരിയെ സീറ്റില്‍ ബലമായി പിടിച്ചിരുത്തി ടേപ്പുപയോഗിച്ച് കെട്ടിയിട്ടത്. സ്ത്രീയെ കെട്ടിയിട്ടിരിക്കുന്നതിന്റേയും യാത്രക്കാരി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നതിന്റേയും ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും പിന്നീട് ടിക് ടോക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. യാത്രക്കാരി ആകെ ഭയപ്പെട്ടിരുന്നതായും നിയന്ത്രണം നഷ്ടപ്പെട്ടതുപോലെയായിരുന്നു പെരുമാറ്റമെന്നും സഹയാത്രികര്‍ പറയുന്നു. വിമാന ജീവനക്കാര്‍ക്ക് ആ യാത്രക്കാരിയോട് കുറച്ചു കൂടി മാന്യമായി പെരുമാറാമായിരുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions