സ്പിരിച്വല്‍

ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഞായറാഴ്ച

സീറോ മലങ്കര കത്തോലിക്കാ സഭ യു.കെ ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ അറുപത്തിയെട്ടാമത് ഓര്‍മപ്പെരുന്നാള്‍ ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മിഷനില്‍ ജൂലൈ 18 ഞായറാഴ്ച 3PM ന് കൊണ്ടാടുന്നു. സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് ദൈവദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ ഓര്‍മത്തിരുന്നാളിന് സീറോ മലങ്കര കത്തോലിക്കാ സഭ യു കെ റീജണിന്റെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തില്‍ വി.കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. തുടര്‍ന്ന് 4.30 PM ന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന ഓര്‍മപ്പെരുന്നാളിലേക്കും വി.കുര്‍ബാനയിലേക്കും ഏവരേയും ക്ഷണിക്കുന്നതായി മിഷന്‍ ചാപ്ലൈന്‍ ഫാ.രഞ്ജിത്ത് മടത്തിറമ്പില്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം:

St. Catherine Church,

23 Melrose Road,

S3 9DN.

  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  • ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം 28ന്
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഫെബ്രുവരി 14ന്
  • ശിവരാത്രി പൂജകള്‍ക്ക് ഒരുങ്ങി കെന്റ് അയ്യപ്പക്ഷേത്രം
  • സുവിശേഷാഗ്‌നിയുടെ കാഹളവുമായി ഗ്രേറ്റ് എവേക്കനിങ് കണ്‍വെന്‍ഷന്‍ ഫാ സേവിയര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്നു
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions