Don't Miss

കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി സിപിഎം; പിണറായിയ്ക്ക് ഇളവ് നല്‍കിയേക്കും

ന്യൂഡല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലാണുണ്ടാകുക. നേരത്തെ 80 വയസായിരുന്നു കേന്ദ്ര കമ്മിറ്റി അംഗമാകാനുള്ള പ്രായപരിധി. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കണമോയെന്ന് സമ്മേളനത്തില്‍ തീരുമാനിക്കും.

പിണറായി വിജയനും എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കുമാണ് നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ 75 വയസിന് മുകളിലുളളത്. അതേസമയം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായവും കുറയ്ക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരാണ് നടക്കുക. കേന്ദ്രകമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം.

ഒമ്പതുവര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത്. മുമ്പ് 2012-ല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് വേദിയായിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ 23-ാം പതിപ്പാണ് ഏപ്രിലില്‍ ചേരാനിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ച് കൊണ്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions