Don't Miss

മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് സ്വപ്‌ന

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴിയായി ഷോക്കോസ് നോട്ടീസില്‍ പുറത്തു വന്നത്. ജൂലൈ 29ന് കസ്റ്റംസ് കമ്മീഷണര്‍ അയച്ച ഷോക്കോസ് നോട്ടീസിലാണ് ശിവശങ്കര്‍, സ്വപ്‌ന എന്നിവരുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു എ ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡായ ഖാലിദ് ഒന്നാം പ്രതിയായ കേസിലാണ് ഷോക്കോസ് നോട്ടീസ്.

മുഖ്യമന്ത്രിക്കും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറന്‍സി കടത്തിയിരുന്നു എന്നാണ് സ്വപ്‌നയുടെ മൊഴി. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ കോണ്‍സുലേറ്റ് അറ്റാഷെയായ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴി വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയത്. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന് വേണ്ടി ജമാല്‍ അല്‍സാബി വഴിയാണ് വിദേശ കറന്‍സി എത്തിച്ചതെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

സരിത്തിന്റെ മൊഴിയില്‍ പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ ഓഫീസര്‍ ഉദ്യോഗസ്ഥനായ ഹരികൃഷ്ണനില്‍ നിന്നാണെന്നും, ഈ കവര്‍ കോണ്‍സുലേറ്റിലെ എത്തിച്ചുവെന്നും, സംശയം തോന്നിയപ്പോള്‍ സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ കറന്‍സി ഉണ്ടായിരുന്നുവെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത് മൊഴിയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം ശിവശങ്കര്‍ സ്ഥിരീകരിച്ചു. കൈമാറിയത് യു എ ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യസമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിക്കറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions