Don't Miss

സി.പി.എം സംസ്ഥാന സമിതി അംഗം പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി അംഗമായ അഡ്വ. പി. സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സി.പി.എം സെക്രട്ടേറിയേറ്റില്‍ ധാരണയായി. പരാതിക്കാരിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ടായിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് സതീദേവി. 2004 ല്‍ വടകര ലോക്സഭാ എം.പിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സി.പി.എം സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സഹോദരിയും അന്തരിച്ച സി.പി.എം നേതാവ് എം. ദാസന്റെ ഭാര്യയുമാണ്.

1996ല്‍ കവയത്രി സുഗതകുമാരി അധ്യക്ഷയായി തുടങ്ങിയതാണു സംസ്ഥാനത്തെ വനിതാ കമ്മിഷന്‍. ജസ്റ്റിസ് ഡി.ശ്രീദേവി, എം.കമലം, കെ.സി.റോസക്കുട്ടി, എംസി ജോസഫൈന്‍ എന്നിവരാണ് ഇതിന് മുന്‍പ് കമ്മീഷന്‍ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ളത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions