Don't Miss

ലോക പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു


പൂനെ: ലോക പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍(64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കരമന സ്വദേശിയാണ്. പൂനെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സ് അക്കാദമിക് വിഭാഗത്തിന്റെ ഡീനായിരുന്നു അദ്ദേഹം.

ഗുരുത്വാകര്‍ഷണവും അനുബന്ധ വിഷയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠന മേഖല. എമെര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ല്‍ അമേരിക്കയിലെ ഗ്രാവിറ്റി റിസര്‍ച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹത്തിന് ലഭിച്ചു. 300ല്‍ അധികം അന്താരാഷ്ട്ര ജേണലുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ലെ ശാസ്ത്ര പുരസ്‌കാരം അദ്ദേഹം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയുടെ യുവശാസ്ത്രജ്ഞനുള്ള പുരസ്‌കാരം,ബിര്‍ള ശാസ്ത്രപുരസ്‌കാരം, ഭൗതികശാസ്ത്രങ്ങള്‍ക്കുള്ള ഭട്‌നാഗര്‍ പുരസ്‌കാരം,സി.എസ്.ഐ.ആര്‍ മില്ലേനിയം മെഡല്‍,പത്മശ്രീ ,ദി വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസ് പ്രൈസ് ഇന്‍ ഫിസിക്‌സ്, വൈനു-ബാപ്പു മെഡല്‍,ഇന്‍ഫോസിസ് പ്രൈസ് ഇന്‍ ഫിസിക്കല്‍ സയന്‍സസ് എന്നിങ്ങനെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions