ഇമിഗ്രേഷന്‍

പോയിന്റുകള്‍ അടിസ്ഥാനമാക്കിയുള്ള യുകെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ ജോലിക്കാരെ അടിയന്തരമായി എങ്ങനെ കൊണ്ടുവരാം?


ലണ്ടന്‍: ബ്രക്‌സിറ്റിനു ശേഷമുള്ള യുകെയുടെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ഓസ്‌ട്രേലിയന്‍ മോഡലില്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ നിലവിലെ തൊഴിലാളി ക്ഷാമം എങ്ങനെ പെട്ടെന്ന് പരിഹരിക്കും? ഭക്ഷ്യ വ്യവസായ ജീവനക്കാരും എച്ച്ജിവി ഡ്രൈവര്‍മാരും ഉള്‍പ്പെടുന്ന ജീവനക്കാരുടെ കുറവ് യുകെയിലേക്ക് കൂടുതല്‍ തൊഴിലാളികളെ യുകെയിലേയ്ക്ക് കൊണ്ടുവരേണ്ട സ്ഥിതിയാണ്. ഇതിനായി ഇമിഗ്രേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുകയാണ്.

2021 ന്റെ തുടക്കം മുതല്‍, യൂറോപ്യന്‍ യൂണിയന്‍ (ഇയു) പൗരന്മാരെ യുകെയില്‍ മുന്‍കാലത്തെപ്പോലെ താമസിപ്പിച്ചിട്ടില്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരെപ്പോലെയാണ് അവരെയും പരിഗണിക്കുന്നത്.

യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ആര്‍ക്കും പോയിന്റ് അധിഷ്‌ഠിത സംവിധാനം വഴി അപേക്ഷിക്കണമെന്നാണ് ഇതിനര്‍ത്ഥം. ഒരു പ്രത്യേക ജോലിയില്‍ ആറുമാസം വരെ കര്‍ഷകര്‍ക്ക് വിദേശത്തുനിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ക്വാട്ട അടിസ്ഥാനമാക്കിയുള്ള പദ്ധതിയായ സീസണല്‍ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് സ്കീമില്‍ (SAWS) മാറ്റങ്ങള്‍ വരുത്താനാകുമോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസ് പറഞ്ഞു. യുകെ യൂറോപ്യന്‍ യൂണിയന്‍ അംഗമായിരുന്നപ്പോള്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യുകെയില്‍ യഥേഷ്ടം ജോലി ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നു.

2016 ലെ ഹിതപരിശോധനയില്‍ ലീവ് കാമ്പെയ്‌നിന്റെ പ്രധാന വിഷയങ്ങളിലൊന്നാണ് കുടിയേറ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. തൊഴില്‍ വിസയ്ക്കുള്ള പുതിയ സംവിധാനം പോയിന്റുകളുടെ അടിസ്ഥാനത്തിലാണ്. കോമണ്‍ ട്രാവല്‍ ഏരിയയുടെ ഭാഗമായി യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന ഐറിഷ് പൗരന്മാരാണ് ഇതിനൊരു അപവാദം.

സ്‌കില്‍, ഇംഗ്ലീഷ് സ്പീക്കിംഗ് എബിളിറ്റി, ശമ്പളം എന്നിവ അടിസ്ഥാനമാക്കിയാണ് പോയിന്റ് തീരുമാനിക്കുന്നത്. പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് യുകെയിലേക്ക് ജോലിക്കെത്തുന്ന വിദേശികള്‍ക്ക് പരമാവധി 70 പോയിന്റുകളാണ് ലഭിക്കുക. ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവിന് 10 പോയിന്റുകളും തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റുകളും ലഭിക്കും. 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയില്‍ ശമ്പളമുള്ളവര്‍ക്ക് 10 പോയിന്റുകളും 25,600 പൗണ്ടിന് മേല്‍ ശമ്പളമുള്ളവര്‍ക്ക് 20പോയിന്റുകളും ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ളവര്‍ക്കും ശരിയായി സ്കില്‍ ലെവലുകളുള്ള ജോലികള്‍ക്കായെത്തുന്നവര്‍ക്കും 20 പോയിന്റുകളും ലഭിക്കും. പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവര്‍ക്ക് പത്തും സയന്‍സ്, ടെക്നോളജി, മാത്തമാറ്റിക്സ്, എന്‍ജിനീയറിംഗ് എന്നിവയില്‍ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവര്‍ക്ക് 20 പോയിന്റുകളും ലഭിക്കും.

ഇംഗ്ലീഷ് എങ്ങനെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കുടിയേറ്റക്കാര്‍ക്ക് പോയിന്റും നല്‍കും. എല്ലാ കുടിയേറ്റക്കാര്‍ക്കും സുരക്ഷിതമായ ജോബ് ഓഫര്‍ വേണമെന്ന നിര്‍ബന്ധമുണ്ട്. ജോലിക്കാരുടെ കുറവുള്ള മേഖലകളില്‍ കൂടുതല്‍ പോയിന്റും ലഭിക്കും. വരുമാനം നോക്കാതെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന ആളുകളുടെ യോഗ്യതയാണ് ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റം.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions