Don't Miss

ബുദ്ധിശക്തിയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് മലയാളിയായ മൂന്നര വയസുകാരന്‍



കോഴിക്കോട്: ബുദ്ധിശക്തിയില്‍ അല്‍ഭുതമായ മൂന്നര വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്. ഒരു മിനുട്ട് 51 സെക്കന്‍ഡില്‍ 38 ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞാണ് കോഴിക്കോട് വെള്ളിപറമ്പ് 6/2 ല്‍ കടയാപറമ്പത്ത് ബബീഷ്-രസ്‌ന ദമ്പതികളുടെ മകന്‍ ഇഷാന്‍ ബബീഷ് അംഗീകാരം നേടിയത്. ആഴ്ചയിലെ ദിവസങ്ങള്‍, മാസങ്ങള്‍, എണ്ണല്‍ സംഖ്യകള്‍, പൊതു വിജ്ഞാനം (104 ചോദ്യങ്ങള്‍), ഇംഗ്ലീഷ് അക്ഷരമാല, തെരഞ്ഞെടുത്ത സ്വരാക്ഷരങ്ങള്‍, 31 ഇന്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഏറ്റവും ചുരുങ്ങിയ സമയത്തില്‍ ഇഷാന്‍ ഓര്‍ത്തു പറഞ്ഞത്. ശരീരത്തിലെ 39 ഭാഗങ്ങളെ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തുന്നതും ഈ മിടുക്കന് അനായാസമാണ്. മലയാളം വാക്കുകളുടെ ഇംഗ്ലീഷും (141 വാക്കുകള്‍), മൃഗങ്ങള്‍ (35), പക്ഷികള്‍ (13), പഴങ്ങള്‍ (10), പച്ചക്കറികള്‍ (15), വര്‍ണ്ണങ്ങള്‍ (8) തുടങ്ങിയവയും ഈ കുഞ്ഞു മനസ്സില്‍ മിന്നിത്തെളിയുന്നത് നിമിഷ നേരം കൊണ്ടാണ്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions