Don't Miss

ജാമ്യം കിട്ടിയ പോക്സോ പ്രതിയായ അധ്യാപകന്‍ വീണ്ടും ലൈംഗികാതിക്രമത്തിന് പിടിയില്‍

മലപ്പുറം: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ വീണ്ടും അറസ്റ്റില്‍. വള്ളികുന്ന് സ്വദേശി അഷ്‌റഫിനെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. താനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിനാണ് എല്‍.പി. വിഭാഗം അധ്യാപകനായ അഷ്റഫിനെ അറസ്റ്റ് ചെയതത്. ഇത് മൂന്നാം തവണയാണ് പോക്‌സോ കേസില്‍ അഷ്‌റഫിനെ അറസ്റ്റ് ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു.

2012-ല്‍ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ അമ്പതോളം വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2012-ല്‍ പോക്സോ നിയമം ഇല്ലാത്തതിനാല്‍ ഐ.പി.സി 377 വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഞ്ചുവര്‍ഷത്തിന് ശേഷം ഈ കേസില്‍ അഷറഫിനെ കോടതി കുറ്റവിമുക്തനാക്കി.

തുടര്‍ന്ന് 2018-ല്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ അഷ്റഫിന് വീണ്ടും ജോലി ലഭിച്ചു. എന്നാല്‍ 2019-ല്‍ ഈ സ്‌കൂളിലും അധ്യാപകനെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുയര്‍ന്നു. തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം അഷ്‌റഫിനെതിരെ കേസടുത്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ക്ക് വീണ്ടും സര്‍വീസില്‍ തിരികെ പ്രവേശനം ലഭിച്ചു. ഇതിനുപിന്നാലെയാണ് താനൂരിലെ സ്‌കൂളില്‍നിന്നും അഷ്‌റഫിനെതിര ലൈംഗികപീഡനപരാതി ഉയര്‍ന്നത്.

പോക്‌സോ കേസില്‍ ഉള്‍പ്പെട്ട പ്രതി വീണ്ടും എങ്ങനെ സര്‍വീസിലെത്തി എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം കരിപ്പൂരിലെ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് വീണ്ടും ഇയാള്‍ക്ക് സര്‍വീസില്‍ പ്രവേശനം ലഭിച്ചത്. മൂന്നാം തവണയും പോക്‌സോ കേസില്‍ പെട്ടതോടെയാണ് പഴയ കേസുകളും ഉയര്‍ന്ന് വന്നത്.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions