|
|
ഇമിഗ്രേഷന്‍
ജരàµâ€à´®à´¨àµâ€ à´à´œà´¨àµâ€à´¸à´¿à´¯àµà´®à´¾à´¯à´¿ ധാരണ; വരàµâ€à´·à´‚ 10,000 മലയാളി നഴàµâ€Œà´¸àµà´®à´¾à´°àµâ€à´•àµà´•ൠഅവസരം
തിരുവനന്തപുരം: മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ വന്‍ ജോലിസാധ്യത തുറന്നു നോര്‍ക്കയും ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയും ധാരണാപത്രം ഒപ്പിടും. ജര്‍മന്‍ ആരോഗ്യമേഖലയില്‍ വിദേശറിക്രൂട്ട്‌മെന്റ് നടത്താന്‍ അനുമതിയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്‌മെന്റാണ് നോര്‍ക്കയുമായി കൈകോര്‍ക്കുന്നത്.
'ട്രിപ്പിള്‍ വിന്‍' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഏജന്‍സി പങ്കാളിയാകുന്നത്. ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വര്‍ഷം 10,000-ത്തോളം നഴ്‌സിങ് ഒഴിവുകളാണുള്ളത്. സംസ്ഥാനത്ത് വര്‍ഷംതോറും 8500 പേര്‍ നഴ്‌സിങ് പഠിച്ച് ഇറങ്ങുന്നുണ്ട്. ജര്‍മന്‍ ഭാഷാ വൈദഗ്‌ധ്യവും ഗവണ്‍മെന്റ് അംഗീകരിച്ച നഴ്‌സിങ് ബിരുദവുമുണ്ടെങ്കില്‍ ജോലി നേടാനാകും. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണ് വേണ്ടത്. നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത മതിയാകും. ജര്‍മനിയില്‍ എത്തിയശേഷം ബി2 ലെവല്‍ യോഗ്യത കൈവരിച്ചാല്‍മതി.
ജര്‍മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്‌സിങ് വിദ്യാര്‍ഥികളെ ഇവിടെത്തന്നെ അഭിമുഖം നടത്തി നോര്‍ക്ക തിരഞ്ഞെടുക്കും. ഇവര്‍ക്ക് ജര്‍മന്‍ഭാഷയില്‍ പരിശീലനം നല്‍കും. ഈ സമയത്തുതന്നെ അവരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ലീഗലൈസേഷന്‍ തുടങ്ങിയവ ആരംഭിക്കും. ജര്‍മന്‍ ഭാഷയില്‍ ബി2, ബി1 ലെവല്‍ പാസാകുമ്പോള്‍ 250 യൂറോ വീതം കാഷ് അവാര്‍ഡ് നല്‍കും.
ബി1 ലെവല്‍ പാസായാല്‍ ഉടന്‍തന്നെ വിസ ശരിയാക്കി ജര്‍മനിയിലേക്ക് പോകാം. ബി2 ലെവല്‍ ഭാഷാപരിശീലനവും ജര്‍മനിയിലെ ലൈസന്‍സിങ് പരീക്ഷയ്ക്കുള്ള പരീശീലനവും ജര്‍മനിയിലെ തൊഴില്‍ദാതാവ് നല്‍കും. ജര്‍മനിയിലെത്തി ഒരുവര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷകള്‍ പാസായി ലൈസന്‍സ് നേടേണ്ടതാണ്. പാസാകാത്തപക്ഷം ശരിയായ കാരണം ബോധിപ്പിച്ചാല്‍ മൂന്നുവര്‍ഷംവരെ സമയം ലഭികും. പാസാകുന്നതുവരെയുള്ള കാലയളവില്‍ കെയര്‍ഹോമുകളില്‍ ജോലിചെയ്യാം. ഈ സമയത്ത് ജര്‍മന്‍ സ്വദേശികള്‍ക്ക് തുല്യമായ ശമ്പളം നല്‍കും.
|
|