Don't Miss

ദുരൂഹതയുടെ നാല് വര്‍ഷങ്ങള്‍: ഉത്തരം ലഭിക്കാതെ ആ കാറും ദമ്പതികളും

കോട്ടയം: ദുരൂഹതയുടെ നാല് വര്‍ഷങ്ങള്‍ അടുക്കവേ കോട്ടയത്തെ ദമ്പതിമാര്‍ക്കും അവരുടെ കാറിനും എന്ത് സംഭവിച്ചെന്ന ചോദ്യത്തിന് ഉത്തരമായില്ല. അറുപറയില്‍ നിന്ന് 2017-ല്‍ കാണാതായ ദമ്പതിമാര്‍ക്കായി ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നാട്ടകം മറിയപ്പള്ളിക്ക് സമീപത്തെ പാറക്കുളത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി.

2017 ഏപ്രില്‍ ആറിന് ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവരെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കോട്ടയം നഗരത്തില്‍ നിന്ന് ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞാണ് ദമ്പതിമാര്‍ വീട്ടില്‍നിന്നിറങ്ങിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ രജിസ്റ്റര്‍ ചെയ്യാത്ത കാറിലായിരുന്നു യാത്ര. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചെത്തിയില്ല. ആ പുതിയ കാറും ആരും കണ്ടില്ല.

മൊബൈല്‍ ഫോണ്‍, പഴ്‌സ്, പാസ്‌പോര്‍ട്ട് എന്നിവയൊന്നും എടുക്കാതെയാണ് ഇവര്‍ പോയത്. പിറ്റേ ദിവസം ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദര്‍ മകനെയും മരുമകളെയും കാണാനില്ലെന്ന് കാണിച്ച് കുമരകം പോലീസില്‍ പരാതി നല്‍കി.പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി.ദൃശ്യങ്ങള്‍ ശേഖരിച്ച് യാത്രാവഴി കണ്ടെത്താനായിരുന്നു പോലീസിന്റെ ആദ്യശ്രമം. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതിനിടെ അബ്ദുള്‍ഖാദര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പുതിയ 40-അംഗ സംഘത്തെയും നിയോഗിച്ചു.

കോട്ടയം, ഇടുക്കി ജില്ലകളില്‍ അന്വേഷണം വ്യാപകമാക്കി. ഇരുവരും പോകാനിടയുള്ള സ്ഥലങ്ങളിലും ജലാശയങ്ങളില്‍ സ്‌കാനര്‍ ഉപയോഗിച്ചും പരിശോധന നടത്തി.തമിഴ്‌നാട്ടിലെ വിവിധ മതകേന്ദ്രങ്ങളിലും നഗരങ്ങളിലും ദമ്പതിമാരെ തിരഞ്ഞു. അജ്മീര്‍ എടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എത്തി. എന്നാല്‍, മ്പതിമാരുടെ വിവരമൊന്നും ലഭിച്ചിരുന്നില്ല.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions