ബര്‍മിംഗ്ഹാമില്‍ നിര്യാതയായ ചിങ്ങവനം കടായിത്തറ പരേതനായ ഫിലിപ്പ് തോമസിന്റെ ഭാര്യ ലാലു ഫിലിപ്പ് (63)ന്റെ മൃത സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച. ബര്‍മിംഗ്ഹാമിലെ ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 11.30 ന് വാല്‍സാല്‍ സെന്റ് . മേരിസ് ദ മൗണ്ട് റോമന്‍ കാത്തലിക് ദേവാലയത്തില്‍ കൊണ്ടുവരുന്നതും, ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാല്‍സാല്‍ ഹീത് ലൈന്‍ സെമിത്തേരിയില്‍ (ബര്‍മിംഗ്ഹാം ) സംസ്കരിക്കുന്നതുമാണ്.
പരേത ചിങ്ങവനം പള്ളിപ്പറമ്പില്‍ കുടുംബാംഗവും സെന്റ് മേരീസ് ശാലേം ക്നാനായ പള്ളി ഇടവകാംഗവുമാണ്. മക്കള്‍: പരേതയായ ഡയാന, ഡയസ്. മരുമകന്‍ : അജു തോമസ് കുന്നത്ത് തുരുത്തിക്കാട് ( ബര്‍മിംഗ്ഹാം ) സംസ്കാര ശുശ്രൂഷകള്‍ക്ക് ബര്‍മിംഗ്ഹാം സെന്റ് സൈമണ്‍സ് ക്നാനായ യാക്കോബായ പള്ളി വികാരി ഫാ: ജോമോന്‍ പുന്നൂസ്, ഫാ. സജി കൊച്ചേത്ത് എന്നിവര്‍ നേതൃത്വം നല്‍കുന്നതും, ഫാ. ജോബിന്‍ കൊല്ലപ്പള്ളില്‍, ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കുന്നതുമാണ്.
പള്ളിയുടെ വിലാസം
St. Mary’s the mount RC church Glebe street Walsall WS1 3NX. Burial Service at, Heath lane Cemetery Walsall Road, West Bromwich B71 3HR.