കോട്ടയം: ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്പില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന്‍ അജ്മല്‍ റോഷന്‍ (27), ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടാണ് അപകടമുണ്ടായത്. എസ്.ബി കോളേജിന് മുമ്പിലായിരുന്നു അപകടം. പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
ആശുപത്രിയിലെത്തും മുമ്പ് അജ്മല്‍ മരിച്ചിരുന്നു. രുദ്രാക്ഷിനേയും അലക്‌സിനേയും രാത്രിയോടെ ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ഇരുവരും മരിക്കുകയായിരുന്നു.