Don't Miss

13കാരനെ പീഡിപ്പിച്ച കേസില്‍ പ്രമുഖ മനോരോഗവിദഗ്ധന് ആറുവര്‍ഷം കഠിന തടവ്

തിരുവനന്തപുരത്ത് പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രമുഖ മനോരോഗ വിദഗ്ധന് ആറ് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. മനോരോഗവിദഗ്ദനും വ്‌ലോഗറും സെക്‌സോളജിസ്റ്റുമായ ഡോ.ഗിരീഷിനെയാണ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഫാസ്റ്റ്ട്രാക്ക് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതി ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.

2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. സര്‍ക്കാര്‍ മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ഡോക്ടറായിരുന്നു ഗിരീഷ്. പഠനത്തില്‍ ശ്രദ്ധ കുറവാണെന്ന് അധ്യാപകര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ഇവിടെ വച്ചാണ് പീഡനം നടന്നത്. പീഡന വിവരം പുറത്ത് പറയരുതെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടി ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും, ഫോര്‍ട്ട് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

പ്രതിക്കെതിരെ മറ്റൊരു പോക്‌സോ കേസും സ്ത്രീ പീഡന കേസും നിലവിലുണ്ട്. കേസില്‍ ജഡ്ജി ആര്‍.ജയകൃഷ്ണനാണ് മനോരാഗ വിദഗ്ധന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹനന്‍ ഹാജരായി.

  • ആന്‍ഡ്രൂ അറസ്റ്റില്‍; നാണക്കേട് ബാക്കി
  • ബില്‍ ഗേറ്റ്‌സിനും കുരുക്ക്; ഷോക്കുമായി എപ്സ്റ്റീന്‍ ഫയല്‍
  • യുകെയില്‍ മദ്യം ഉപേക്ഷിക്കുന്ന പുരുഷന്‍മാരുടെയും, കൗമാരക്കാരുടെയും എണ്ണമേറുന്നു!
  • ബിജെപിയുടെ മിഷന്‍ കേരള: സാബു ജേക്കബും ട്വന്റി 20യും എന്‍ഡിഎയില്‍
  • ഹൈ സ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി മരണം; സ്ഥിരീകരിച്ചത് 24
  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions