ചരമം

അകാലത്തില്‍ പൊലിഞ്ഞ ന്യൂസിലാന്റിലെ മലയാളി നഴ്സ് ദിവ്യ മനോജിന് ജന്മനാടിന്റെ യാത്രാമൊഴി

പിറവം: ന്യൂസിലാന്റ് മലയാളികളെ നടുക്കി ഹൃദയാഘാതം മൂലം മരിച്ച മലയാളി നഴ്സ് ദിവ്യ മനോജി(32)ന് ജന്മനാടിന്റെ യാത്രാമൊഴി. ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിയ ഭൗതീകദേഹം സ്വദേശമായ രാമമംഗലത്തു എത്തിച്ചിരുന്നു. ഇന്ത്യന്‍ സമയം നാല് മണിയോടെ സംസ്ക്കാര ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവക ദേവാലയ സെമിത്തേരിയില്‍ സംസ്ക്കാരകര്‍മ്മം പൂര്‍ത്തിയാക്കി.

ഫെബ്രുവരി മൂന്നിന് ന്യൂസിലാന്‍ഡ് ഹാമില്‍ട്ടണ്‍ മലയാളികള്‍ക്കായി പൊതുദര്‍ശനവും പ്രാര്‍ത്ഥനയും നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച തന്നെ ഭര്‍ത്താവായ മനോജ് രണ്ട് കുട്ടികളെയും ആയി നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഴാം തിയതിയാണ് ദിവ്യയുടെ ഭൗതീകദേഹം നാട്ടിലേക്കു അയച്ചത്. ദുബായ് വഴി ബുധനാഴ്ച രാവിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തിയപ്പോള്‍ സഹോദരനായ ഡിലു സൈമണ്‍ ബന്ധുക്കളോടൊപ്പം സഹോദരിയുടെ മൃതദേഹം രാവിലെ ഒന്‍പത് മണിയോടെ ഏറ്റുവാങ്ങി.

സംസ്ക്കാര ചങ്ങുകള്‍ക്കായി വലിയൊരു ജനം തന്നെ എത്തിച്ചേര്‍ന്നിരുന്നു. വലിയ പ്രതീക്ഷകളോടെ ഒന്നര വര്‍ഷം മുന്‍പ് പുറപ്പെട്ട നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം കണ്ടപ്പോള്‍ പലരും പൊട്ടിക്കരഞ്ഞു. രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍, മൂത്ത കുട്ടിയുടെ അന്ത്യ ചുംബനം രംഗം ഒക്കെ കണ്ടുനിന്നവര്‍ക്കു, ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഭര്‍ത്താവായ മനോജ്.

ജനുവരി 30 നു ആണ് ന്യൂസിലാന്‍ഡ് മലയാളികളെ ഞെട്ടിച്ചുകൊണ്ട് ദിവ്യ മനോജിന്റെ മരണം സംഭവിച്ചത്. ജോലി കഴിഞ്ഞു തിരിച്ചെത്തി കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയ ദിവ്യ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന ആളായിരുന്നു ദിവ്യ. മൂന്ന് വര്‍ഷത്തെ ക്രിട്ടിക്കല്‍ പര്‍പ്പസ് വര്‍ക്ക് വിസ നഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആര്‍ട്ടിമിഡിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്.

2020 ജനുവരിയിലാണ് ദിവ്യ ന്യൂസിലന്‍ഡില്‍ എത്തിയത്. മൂന്നു മാസം മുന്‍പ് ആണ് ഭര്‍ത്താവും കുട്ടികളും എത്തിയത്. പിറവം രാമമംഗലം മടത്തക്കാട്ട് സൈമണ്‍- ഷേര്‍ലി ദമ്പതികളുടെ മകളാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.

മനോജ് ഇടുക്കി സ്വദേശി ആണ്.

സംസ്ക്കാര ചങ്ങുകളുടെ വീഡിയോ

  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  • ഡെര്‍ബി മലയാളിയുടെ മാതാവിന് വാഹനാപകടത്തില്‍ മരണം; അവയവങ്ങള്‍ ദാനം ചെയ്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions