Don't Miss

'ഏറ്റവും മികച്ച ഇന്ത്യക്കാരന്' വധുവിനെ ആവശ്യമുണ്ട്; ലണ്ടനില്‍ ഇന്ത്യന്‍ യുവാവിന്റെ പരസ്യം

അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ കിട്ടാന്‍ എന്തൊക്കെ ചെയ്യാം? അതിനായി വീമ്പു പറയുന്നവരും പൊങ്ങച്ചം കാണിയ്ക്കുന്നവരും കുറവല്ല. അപ്രകാരം മനസിനിണങ്ങിയ വധുവിനെ കണ്ടെത്താന്‍ ഇന്ത്യന്‍ വംശജനും ലണ്ടനില്‍ താമസക്കാരനുമായ ജീവന്‍ ഭച്ചു ഇത്തിരി സാഹസത്തിനു തന്നെ മുതിര്‍ന്നു. പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് മുന്നില്‍ 'താന്‍ ഒരു നല്ല ഭര്‍ത്താവാണ്' എന്ന് പരസ്യപ്പെടുത്താന്‍ ലണ്ടന്‍ ട്യൂബ് സ്റ്റേഷനില്‍ രണ്ട് കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ സ്ഥാപിച്ചു.

'ജീവന് ഭാര്യയെ കണ്ടെത്തുക' എന്ന കാമ്പെയ്നിന്റെ ഭാഗമായി ഓക്സ്ഫോര്‍ഡ് സര്‍ക്കസിന്റെ സെന്‍ട്രല്‍, ബേക്കര്‍ലൂ ലൈനുകളിലെ പ്ലാറ്റ്ഫോമുകളില്‍ രണ്ടാഴ്ചയായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്യുന്ന 31 വയസുള്ള ജീവന്‍ പരസ്യങ്ങള്‍ക്കായി 2000 പൗണ്ട് ചിലവഴിച്ചതായാണ് റിപ്പോര്‍ട്ട്. പിങ്ക് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം, പരസ്യത്തിലെ അടിക്കുറിപ്പ് 'നിങ്ങള്‍ കൂടെക്കൂട്ടാവുന്ന ഏറ്റവും മികച്ച ഇന്ത്യക്കാരന്‍' എന്നാണ്. പരസ്യം ചെയ്തതിന് ഫലമുണ്ടായി എന്ന് ജീവന്‍ വ്യക്തമാക്കുന്നു. 'എനിക്ക് ഇതുവരെ 50 ഓളം മറുപടികള്‍ ലഭിച്ചു. ചിലത് യഥാര്‍ത്ഥമാണ്, ചിലത് അത്ര യഥാര്‍ത്ഥമല്ല' ജീവന്‍ പറഞ്ഞു. ഒരാളെ നേരിട്ട് കാണാനാണ് താന്‍ താല്‍പര്യപ്പെടുന്നത് എന്നും ജീവന്‍ പറഞ്ഞു.

പ്രണയം കണ്ടെത്താന്‍ പരസ്യബോര്‍ഡുകള്‍ ഉപയോഗിക്കുന്ന ആദ്യത്തെ ബാച്ചിലറല്ല ജീവന്‍. കഴിഞ്ഞ വര്‍ഷം, യുഎസിലെ ടെക്‌സാസില്‍ ഒരാള്‍ ഒരു 'നല്ല സ്ത്രീ' (ഭാര്യ) കണ്ടെത്തുന്നതിനായി ഒരു ഭീമന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചു. 66 കാരനായ ജിം ബേസ്, വാഷിംഗ്ടണില്‍ നിന്ന് തന്റെ ബിസിനസ് മാറ്റി പുതിയൊരു തുടക്കത്തിനായി 2021 ജൂണില്‍ ടെക്സാസിലേക്ക് താമസം മാറ്റി, ഒപ്പം പുതിയ ജീവിതം ആരംഭിക്കുന്നതിനായാണ് ഭാര്യയെ തേടി ജിം ടെക്സാസ് ഹൈവേയുടെ വശത്ത് ഭീമാകാരമായ ബില്‍ബോര്‍ഡ് സ്ഥാപിച്ചത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions